Wednesday, March 25, 2009

''അങ്ങനെ അതും''

തൃശ്ശൂരില്‍ വെച്ച്‌ നടന്ന വനിതാകമ്മീഷന്‍ അദാലത്തില്‍ വെച്ച്‌ പുരസ്‌ക്കാരം ഏറ്റുവാങ്ങി

Monday, March 16, 2009

മരുഭൂമീലാന്ന്വച്ചിട്ട്

ഇവിടെ ദുബായിലും ഷാര്‍ജേലും ചില വെല്ല്യേ ആള്‍ക്കാരുണ്ട്..എപ്പോ നോക്ക്യാലും ഞാന്‍ എന്തുപറഞ്ഞാലും “ഓ..നീയാ മരുഭൂമീലെ കാട്ടുമുക്കിലല്ലേന്നൂ ”പറഞ്ഞ് ആക്കുന്നവര്‍.അതു കേള്‍ക്കുമ്പോ കൊല്ലാന്‍ തോന്നുമെങ്കിലും അവരുടെ ആയുസ്സിന്റെ വലിപ്പം കൊണ്ട് അവരങ്ങുദൂരെയായിപ്പോയില്ലേ?അതുകൊണ്ട് തല്‍ക്കാലം ഒരു സമാധാനത്തിന് “മൌസോണ്ട് മണ്ടക്കെറിഞ്ഞുകൊല്ലും”ന്നു ഭീഷണിപ്പെടുത്തി ഞാന്‍ സൈന്‍ ഔട്ടാവും.:-(

ഇവര്‍ക്കൊക്കെ ഇട്ടൊന്നു പണിയാന്‍ കുറെക്കാലായി ഞാനാലോചിക്കുന്നു.എന്തായാലും ഇനിയിപ്പോ പോകാനായില്ലേ?അതുകൊണ്ട് പ്രതികാരമൊക്കെ മറന്ന് ഇവര്‍ക്കു ഒരൂണൊക്കെ കൊടുത്ത് സന്തോഷായിപിരിയാംന്നോര്‍ത്തു.

ദേ പൊന്നുപോലെ നോക്കിവളര്‍ത്തിയുണ്ടാക്ക്യ ചീരയാ..

പൊട്ടിച്ചു കഴിഞ്ഞപ്പോ ദേ അതിനടിയില്‍ പെട്ട് ശ്വാസം മുട്ടുന്ന പുദിനേം,മുളകും.(അതിനിടയില്‍ കാണുന്നത് കളയാണെന്നാരു പറഞ്ഞു,അതാണ് കറുക.മടികാരണമല്ല,അതിന്റെ ഗുണങ്ങളോര്‍ത്തു പറിച്ചുകളയാത്തതാ.)ഇങ്ങനെ അരിഞ്ഞ്.(കൈ കഴച്ചു) ദേ ഇങ്ങനാക്കി.
കണ്ണുവക്കല്ലേ..........







സത്യത്തില്‍ ഈ മുരിങ്ങപ്പൂതോരന്‍ ശരിക്കു കഴിച്ചതിവിടുന്നാ.നാട്ടില്‍ തോരന്‍ വക്കാന്‍ പോയിട്ട് മുരിങ്ങപൂത്തുനിക്കണ വഴിക്ക് അറിയാതെ നടക്കുമ്പോ കയ്യെങ്ങാനും അബദ്ധത്തില്‍ അതിലൊന്നു തട്ട്യാ മതി അപ്പോ കേള്‍ക്കാം “ഈ പെണ്ണാ പൂവു മുഴുവനിന്നു കൊഴിക്കും”ന്നു.ഈ മരത്തിലെ കായ്ക്കു വല്യ ടേസ്റ്റില്ല..ഇലയും,പൂവും ആണു കാര്യമായി എടുക്കാറ്.

ഊണു കഴിഞ്ഞാല്‍ ഇത്തിരി മധുരമാവാല്ലേ?

കാണാന്‍ വല്യ ഗുമ്മില്ലാന്നേ ഉള്ളു..അപാര മധുരമാ..:-)


ഇതൊക്കെ ഈ മരുഭൂമിയില്‍ ഇങ്ങനെ വളരാന്‍ എന്താ ചെയ്യുന്നേന്നോ?..ഞാന്‍ രണ്ടുനേരോം പാട്ടുപാടി പേടിപ്പിക്കും.:-)

(തീര്‍ന്നില്ല.ബാക്കി നാളെ.)