കണ്‍സീവ് ചെയ്തപ്പോള്‍ മുതല്‍, ഒരൊറ്റ പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ.ആണ്കുട്ടിയായാലും,പെണ്‍കുട്ടിയായാലും ഈ വീട്ടിലെ മറ്റ് രണ്ട് ആണ്‍പ്രജകളെപ്പോലെ മിണ്ടാന്‍ വെയിറ്റുള്ള പാര്‍ട്ടിയാകല്ലേ എന്ന്.എന്തായാലും അത് സാധിച്ചു.കണ്ണുറച്ചുതുടങ്ങിയതേ അവളുടെ ഭാഷയില്‍ നിര്‍ത്താതെ എന്നോട് സംസാരം തുടങ്ങിയതാണ്.ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു.ഇനിയിപ്പോ എനിക്കൊഴിവില്ലെങ്കില്‍ വീട്ടിലും,പരിസരത്തുമുള്ള ജീവനുള്ളതും,ജീവനില്ലാത്തതുമായ എല്ലാതിനോടും കലപിലാന്ന് പറഞ്ഞോണ്ട് നടന്നോളും കക്ഷി.
എല്ലവരുടെയും പ്രാര്‍ത്ഥനകളും,അനുഗ്രഹങ്ങളും അവള്‍ക്കുണ്ടാകുമല്ലോ.
(ഫോട്ടങ്ങളൊക്കെ എടുത്തതും എഡിറ്റീതും ഈ ഞാന്‍ ഒറ്റക്ക്..)
43 comments:
ഇന്ന് ഞങ്ങളുടെ വഫമോളുടെ നാലാമ് പിറന്നാള്‍..
വഫക്കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനുള്ള ആദ്യ തേങ്ങ എന്റെ വക ഇരിയ്ക്കട്ടേ.
“ഠേ!”
പായസത്തിന് ഉപയോഗിയ്ക്കാം.
അപ്പോ, മോളൂട്ടീ, ജന്മദിനാശംസകള്...!
:)
സുന്ദരി പാറൂ...
എല്ലാവിധ ആശംസകളും.
ഷാര്‍ജ്ജ അല്ഖുല്ത്താന് ഫ്ലൈ ഓവറിന്റെ സൈഡില്‍ നിന്നും,
നോം
സോന
പൊന്നച്ചന് & പാപ്പു.
ങാഹാ... :)
സുന്ദരിക്കുട്ടീടെ പിറന്നാളാണോ?
മോള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും ഒരു നൂറ് ജന്മദിനങ്ങള് ആഘോഷിക്കാന്‍ സര്വ്വേശ്വരന് അനുഗ്രഹിക്കട്ടെ!
ഓഫ്: കേക്ക് മുറിക്കുന്നതൊക്കെ കൊള്ളാം. ആഗ്നേയാ..., ആക്രാന്തം വേണ്ട. പിന്നെ മോള്‍ക്കും കൊടുക്കണം ഒരു കഷ്ണം. പിറന്നാള്‍ അവളുടേതാണു. :). അല്ല, പറഞ്ഞൂന്നേയുള്ളൂ....
ഷാര്‍ജ്ജ അജ്മാന് ബോഡറില്‍ നിന്നും,
നോം..
നോം..
നോം & നോം.
:)
മോളൂ ഹാപ്പി ബെര്‍ത്ത്ഡേ!
***********
ആന നോമിടുന്നതുകണ്ട് അഭി കണ്ണുതള്ളിയിട്ട് ഒരു കാര്യോമില്ലെന്ന് മൊത്തത്തില്‍ ഒരു ചൊല്ലില്ലേ? ഇല്ലേ? ഇല്ലേ?
വഫയ്ക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പാട് വര്‍ഷങ്ങള്‍ നല്കി പടച്ചവന് അനുഗ്രഹിക്കുമാറാകട്ടെ (ആമീന്‍)
തറവാടി,വല്യമ്മായി,പച്ചാന,ആജു,ഉണ്ണി
ഏയ് സുന്ദരീ
ഒന്നിങ്ങോട്ട് നോക്കിക്കേ....
ജന്മദിനാശംസകള് ട്ടോ. പായസം എപ്പോള്‍ കിട്ടും?
അനു,മിനു,സുല്‍,സുല്ലി
വഫമോള്‍ക്ക് ജന്മദിനാശംസകള് നേരുന്നൂ;
ബര്ദുബായിലേക്ക് ക്ഷണിക്കയും ചെയ്യുന്നൂ.(തൊട്ട് താഴെ ബേക്കറിയുണ്ട്, കേക്ക് ഇത്ര ദൂരത്ത് നിന്ന് വാങ്ങി കൊണ്ട് വരണ്ടാ!)
വഫമോള്‍ക്ക്
പിറന്നാളാശംസകള്‍!!!!!
സുന്ദരിക്കുട്ടിയ്ക്ക് പിറന്നാളാശംസകള്‍ :)
വഫക്കുട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍...
വഫക്കുട്ടിക്ക് അല്ഫോന്സക്കുട്ടിയുടെ പിറന്നാളാശംസകള്‍.
“നാളെ നിന് പാതയില്‍ 100 പൊന്‍പൂവുകള്‍ പൂത്തുലഞ്ഞീടുവാന്‍
കോടിയാശംസകള്‍”
എന്റെയും വഹ മോള്‍ക്ക് പിറന്നാളാശംസകള്‍...അള്ളാഹു ദീര്‍ഘായുസ്സും, ആരോഗ്യവും പ്രദാനം ചെയ്യട്ടെ.
വഫക്കുട്ടീടെ പിറന്നാളാണോ ഇന്നു....:)
കുസൃതിക്കുടുക്കയായി..,..വായാടിക്കുട്ടിയായി ..മിടുക്കിയായി വളര്‍ന്നു വലുതാവാന്‍ എല്ലാ സ്നേഹാശംസകളും.... :)
ആഗ്നൂ..,പായസത്തിനു തേങ്ങ ശ്രീയുടെ വക കിട്ടിയ സ്ഥിതിക്ക് പായസം എപ്പോള്‍ കിട്ടും ഞങ്ങള്‍ക്ക്...??
വഫക്കുട്ടിയ്ക്ക്
പിറന്നാളാശംസകള്‍....
വഫക്കുട്ടിക്ക് അക്ഷരമറിയാത്ത ഈ അങ്കിളിന്റെ സ്നേഹം നിറഞ്ഞ ജന്മദിനാശംസകള്. ഉമ്മ ആഗ്രഹിച്ചതുപോലെ ഒരുപാട് സംസാരിക്കുന്ന കൂട്ടത്തില്‍ ഉമ്മയെപ്പോലെ ഒരുപാട് എഴുതാനും കഴിയുമാറാകട്ടെ.
കുഞ്ഞുവാവക്കിന്നല്ലോ നല്ല നാള് പിറന്നാള്‍
തുന്നിവച്ചതാരാണീ കിന്നരിപ്പൊന്‍ തലപ്പാവ്...
അയ്യോ! വേറാരുമ്മല്ലാട്ടോ.. ഞാനതു സഫക്കുട്ടിക്കു വേണ്ടി പ്രത്യേകം തുന്നിച്ചതാ... ഒരു സര്‍പ്രൈസ് ആയിക്കോട്ടേന്നു വച്ചാ പറയാണ്ടിരുന്നേ..
പുന്നാരക്കുട്ടിക്ക് ജന്മദിനാശംസകള് :)
വാവക്കുട്ടിയ്ക്കു പിറന്നാളാശംസകള്‍
ഒരീസം വൈകീന്നെച്ച് എന്തപ്പോ പ്രശ്നം... ല്ലേ :)
വഫമോള്‍ക്ക് പിറന്നാളാശംസകള്‍... എല്ലാവിധ നന്മകളും നേരുന്നു...
വഫമോള്‍ക്ക് പിറന്നാളാശംസകള്‍
വഫ മോള്‍ക്ക് എന്റെ പിറന്നാളാശംസകള്‍...
വഫാമ്മക്ക് ജന്മദിനാശംസകള്....
മനസിലെ ആഗ്രഹങ്ങളെല്ലാം
സഫലമായി
ഒരുപാട് കാലം
ഈ മനോഹരഭൂമിയില്‍ ജീവിച്ച്
ഒരുപാട് ഉയരത്തില്‍
എത്തിപ്പെടാനാവട്ടെ...
മോളൂട്ടിക്ക് പിറന്നാളശംസകളും മോനൂട്ടന് ചുമ്മാ ആശംസകളും...
വഫ മോള്‍ക്ക് പിറന്നാള്‍ ആശംസകള്‍..കൂടെ വല്യ മോനും കുഞ്ഞു മോനും പിന്നെ അമ്മ മോള്‍ക്കും ആശംസകള്‍..
ആ ശ്രീ തന്ന തേങ്ങകൊണ്ടു പായസം ഉണ്ടാക്കിയൊ..? എന്നാല്‍ റെസീപ്പിയടക്കം പായസം വിതരണം ചെയ്യണം.
പിറന്നാളൂട്ടിയ്ക്ക് ഇമ്മിണി മധുരമുള്ള ചക്കരമുത്തം.
കുഞ്ഞുവാവയ്ക്ക്, സന്തോഷം നിറഞ്ഞ അനേകം വര്‍ഷങ്ങള്‍ ജീവിതത്തില്‍ ആഘോഷിയ്ക്കാന്‍ സാധിയ്ക്കട്ടെ.
വഫമോള്‍ക്ക് ജന്മദിനാശംസകള്.
അമ്മയോട് പറഞ്ഞ് കുറേ ടോയ്സും ഉടുപ്പും ഒക്കെ വാങ്ങണംട്ടോ...
സസ്നേഹം
ഞാന്‍
ഞാനി
റിഷിക
അവന്തിക
വഫക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍.
താഴത്തെ ഫോട്ടോയിലെ വാവകള്‍ക്ക് എന്താ ഒരു വിഷാദം...
വഫ മോള്‍ക്കു എന്റെ പിറന്നാള്‍ ആശംസകള്‍..!
ഒരു കാര്യം പറയാന്‍ മറന്നു, വഫ മോളെ അന്റുമ്മാനോടു പറഞ്ഞ് ബിരിയാണി ഉണ്ടാക്കിത്തരണം..;)
വഫക്കുട്ടിക്ക് സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.
പിന്നെ യാരിദിനു ബിരിയാണി ഉണ്ടാക്കുമ്പോള്‍ കുറച്ച് ബാംഗ്ലൂര്‍ക്ക് പാര്‍സല്‍ ചെയ്യാന്‍ മറക്കണ്ട.
(ഫെഡെക്സാ ബെറ്റര്‍)
ആശംസകള്‍....
ഞാന്‍ വൈകിയോ ഫെമിനാ?വഫക്കുട്ടിക്ക് സ്നേഹം നിറഞ്ഞ പിറന്നാളാശംസകള്‍!
വഫമോള്‍ക്ക് പിറന്നാളാശംസകള്‍!!!!!
ഫെമീ, വഫക്കുട്ടിയെ ഞങ്ങളുടെ എല്ലാരുടെയും ആശംസകള്‍ അറിയിക്കണേ.
ചുന്തരിക്കുട്ടിക്ക് പാല്പ്പയസ മധുരമുള്ള ആയിരം പിറന്നാളാശംസകള്‍...
Have a sweet b'day..
ഞാനിത്തിരി വൈകിപ്പോയോ? മോള്‍ക്ക് പിറന്നാളാശംസകള്‍.
മോള്‍ക്ക് അനുഗ്രഹവും,ആശംസകളും അര്‍പ്പിച്ച എല്ലാവര്ക്കും ഒരുപാട് നന്ദി..
എന്നും ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന ഒരു ജന്മദിനം അവള്‍ക്ക് സമ്മാനിച്ചതിന്
ഞങ്ങളുടെ കൊച്ചുകുടുംബത്തിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നതിന്...
വെറും രണ്ടാഴ്ചല്ലേ താമസിച്ചുള്ളൂ..ആക്രാന്തം ഉള്ളവരൊക്കെ ആദ്യം പായസമോ കേക്കോ എന്താന്നു വച്ചാല്‍ തിന്നിട്ടു പോട്ടെന്നു വച്ചീട്ടാ.
മോളേ, ആശംസകള്‍...
മസ്കറ്റില്‍ നിന്നും ലച്ചു & ചന്തു.
ഓ.ടോ
റാണി മുഖര്‍ജി ഡാന്‍സ് കളി നിര്ത്തീന്നു കേട്ടു, പകരം ചവിട്ടു നാടകം പഠിക്കാന്‍ തുടങിയത്രേ..
പ്രാര്‍ഥനകള്‍ക്കൊപ്പം നന്മകള് നേരുന്നു
വഫക്കുട്ടിക്ക് പിറന്നാളാശംസകള്‍..
if i am late,
വഫമോള്‍ക്ക്
പിറന്നാളാശംസകള്‍
Post a Comment