Thursday, February 28, 2008

ഞാനും പ്രവാസിയാകുന്നു-2

ഞാനങ്ങനെ അവിടെയിരുന്നു പരിസരം വീക്ഷിക്കാന്‍ തുടങ്ങി.ഇടയില്‍ എന്റെ വോച്ചെടുത്ത് സമയം അഡ്ജസ്റ്റ് ചെയ്തു.കുറച്ചുകഴിഞ്ഞപ്പോള്‍ ഒന്നു നടന്നു.ഒരിടത്ത് നോക്കിയപ്പോള്‍ പാസ്സഞ്ചേഴ്സിന്റെ ലഗ്ഗേജ് ചെക് ചെയ്യുന്നു.എല്ലാം വലിച്ചഴിച്ച് നോക്കുന്നുണ്ട്.എനിക്കു സങ്കടം വന്നു. എന്റെ കയ്യിലുള്ള ആ പത്ത്കിലോ ബാഗ് ഇങ്ങനെ അഴിച്ചാല്‍ അതു റീപാക്ക് ചെയ്യാന്‍ എനിക്കു നാലുബേഗ് വേണം.അതു മാത്രമോ?അതിലുള്ള എന്റെ ഒറിജിനല്‍ വിസ്സ അവര്‍ കണ്ടാല്‍?കയ്യില്‍ കള്ളവിസയും കൊണ്ട് നടക്കുന്ന എന്നെ ജയിലിലിടുമോ?അതിനിടയില്‍ ഡല്‍ഹിയില്‍ ഒരു കുട്ടി എസ്കലേറ്ററില്‍ തലകുടുങ്ങി മരിച്ചത്,ഒരു സ്ത്രീയുടെ ബാഗില്‍ അവര്‍ കാണാതെ ആരോ മയക്കുമരുന്ന് വച്ചിട്ട് ഗള്‍ഫിലെത്തിയപ്പോള്‍ അവരെ പോലീസ് തലവെട്ടിക്കൊന്നത് ഒക്കെ മനസ്സിലൂടെ അങ്ങനെ കടന്നുപോയി.എനിക്കു വീണ്ടും തലകറങ്ങി.അതുമല്ല ഞാനാണെങ്കില്‍ “മയക്കുമരുന്നുമാ‍ഫിയയെ” ഭയന്ന് പോകുന്നിടത്തെല്ലാം എന്റെ ബാഗും താങ്ങിയാണ് നടക്കുന്നത്.അവസാനം എന്റെ ഉള്ളംകൈ വേദനിച്ചു തുടങ്ങി.ഒടുവില്‍ ഞാന്‍ ഒരിടത്തിരിപ്പായി.

ആരൊക്കെയൊ വരുന്നും പോകുന്നും ഉണ്ട്. ആരോടും ഒന്നും മിണ്ടാന്‍ തോന്നിയില്ല. അതു ഹജ്ജ് സീസണ്‍ ആയിരുന്നു.ഇടക്കിടെ നാട്ടില്‍ നിന്നൊക്കെ ഉള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ കൂട്ടത്തോടെ വരാന്‍ തുടങ്ങി.അവരൊക്കെ പെട്ടെന്നു പെട്ടെന്ന് ക്ലിയറന്‍സ് കഴിഞ്ഞു പോകുന്നും ഉണ്ട്. ഇടക്ക് റെസ്റ്റോറന്റിലുള്ളവര്‍ വന്നു ലഞ്ചിനു വിളിച്ചു.എന്തൊ കഴിച്ചെന്നു വരുത്തി.വിശപ്പൊക്കെ കെട്ടുപോയിരിക്കുന്നു.വീണ്ടും കാത്തിരിപ്പ്.അതിനിടയില്‍ വീണ്ടുംകുറെ യാത്രക്കാര്‍ എത്തി.രണ്ടുമണിക്ക് ദുബായ്ക്കു പോകാനുള്ളവരാണ്.അടുത്തൊരു ചേട്ടന്‍ വന്നിരുന്നു.മലയാളിയാണെന്ന് കണ്ടാലറിയാം
“എങ്ങോട്ടാ”ഞാന്‍ വെറുതേ ചോദിച്ചു.
“ദുബായ്...കുട്ടിയോ?“ദുബായ്ക്കു തന്നെ”
ഒടുവില്‍ അവര്‍ പോകാനെഴുന്നേറ്റു.
“വരുന്നില്ലേ”
“എന്റെ ഫ്ലൈറ്റ് രാത്രി പതിനൊന്നിനാ” കരയാതിരിക്കാന്‍ പണിപ്പെട്ട് പറഞ്ഞു.
“ആദ്യമായി പോകുകയാണോ?എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി ചോദിച്ചു.ഞാന്‍ ഒന്നും മിണ്ടിയില്ല.വാ തുറന്നാല്‍ കരയും എന്നുറപ്പായിരുന്നു.എന്തോ ആലോചിച്ച്അയാള്‍ ഫോണെടുത്ത് നീട്ടി.“നാട്ടിലേക്കൊന്നു വിളിച്ചോളൂ. വീട്ടിലുള്ളവരുമായിട്ടൊന്നു സംസാരിച്ചോളൂ”ഞാന്‍ നന്ദി പറയാന്‍ വാക്കുകള്‍ കിട്ടാതെ ഫോണ്‍ വാങ്ങി.പക്ഷേ കഷ്ടകാലം.ലൈന്‍ കിട്ടുന്നില്ല.അയാള്‍ക്കാണെങ്കില്‍ പോകാന്‍ നേരമായി.ഞാന്‍ ഒടുവില്‍ അമ്മയുടെ അനിയത്തിയുടെ വീട്ടിലേക്കു വിളിച്ചു.ഭാഗ്യം!കിട്ടി
“ഹലോ”കുഞ്ഞിമ്മ ഫോണ്‍ എടുത്തു.
‘ഹലോ ”അപ്പോളേക്കും എന്റെ നിയന്ത്രണം പോയി.സംസാരിക്കാനാവാതെ ഞാന്‍ ഫോണ്‍ കട് ചെയ്തു തിരികെ നല്‍കി.
“ഇങ്ങനെ ഫോണ്‍ വച്ചാല്‍ അവര്‍ പേടിക്കും.വീണ്ടും വിളിച്ച് അവരോട് സുഖമായിരിക്കുന്നെന്നു പറയൂ കുട്ടീ”അയാള്‍ ഫോണ്‍ വാങ്ങാതെ പറഞ്ഞു.
ഒടുവില്‍ ഒരുവിധം ഞാന്‍ സംസാരിച്ച് ഫോണ്‍ വച്ചു.ആ നല്ല മനുഷ്യനും യാത്ര പറഞ്ഞ് പോയി.വീണ്ടും കാത്തിരിപ്പ്.കുറച്ചുകഴിഞ്ഞപ്പോള്‍ ഇര്‍ഷാദ് എത്തി
“എന്റെ ഡ്യൂട്ടി കഴിഞ്ഞു.പോകുമ്പോള്‍ ആ റെസ്റ്റോറണ്ടില്‍ ചെന്നു എന്നെ കണക്റ്റ് ചെയ്തുതരാന്‍ പറയണം.എന്നോട് പറഞ്ഞിട്ടേ പോകാവൂ.നിങ്ങള്‍ സുഖമായി പോയെന്നറിഞ്ഞാലേ എനിക്കു സമാധാനമാകൂ.”
ഞാന്‍ തലയാട്ടി.വീണ്ടും വിരസമായ ഇരിപ്പ്.ഇടയില്‍ ഇര്‍ഷാദ്പറഞ്ഞിട്ടാണോ അതോ അവരുടെ ഡ്യൂട്ടിയാണോന്നറീല്ല ആ റെസ്റ്റോറണ്ടിലുള്ളവര്‍ ക്ലീനേഴ്സിന്റെ കയ്യില്‍ കോഫി,പെപ്സി ഒക്കെ കൊടുത്തുവിടുന്നുണ്ടായിരുന്നു.ഒന്നും കുടിക്കാന്‍പറ്റിയില്ല.ഒടുവില്‍ സമയമായി.ചെക്-ഇന്‍ കഴിഞ്ഞ് ഞാന്‍ ഫ്ലൈറ്റിലെത്തി.വിരലിലെണ്ണാവുന്ന യാത്രക്കാരുമായി ഒരു കുഞ്ഞ് ഫ്ലൈറ്റ്. രണ്ട് ദിവസത്തെ യാത്രകള്‍,ഭക്ഷണമില്ലായ്മ,മാനസികസമ്മര്‍ദ്ധം എല്ലംകൂടെ ഞാന്‍ ആകെ അവശയായിക്കഴിഞ്ഞിരുന്നു. ബാഗ് മുകളില്‍ വക്കുന്നതിനിടെ പിന്നിലേക്കു വീഴാന്‍ തുടങ്ങിയ എന്നെ അടുത്തസീറ്റിലെ യാത്രക്കാരനായിരുന്ന മിസ്രിയുവാവ് താങ്ങി.അയാള്‍ തന്നെ ബാഗ് മുകളിലേക്ക് വച്ചു.‘ഇര്‍ഷാദിനെ വിളിച്ചില്ല”.അബോധവസ്ഥയിലേക്ക് വീഴുന്നതിനിടയില്‍ എപ്പോളോ കുറ്റബോധത്തോടെ ഓര്‍ത്തു.ഇടയില്‍ ബോധം വന്നപ്പോള്‍ വിന്‍ഡോയിലൂടെ പുറത്തേക്ക് നോക്കി. ഇപ്പോള്‍ അതിലൂടെ കാണുന്നത് മേഘങ്ങളല്ല.മറിച്ച് താഴെ നക്ഷത്രങ്ങള്‍ പോലെ എണ്ണമറ്റ വൈദ്യുത ദീപങ്ങള്‍.അതായത് എത്താറായിക്കാണണം.അപ്പോള്‍ ,ഞാനിനി എഴുന്നേല്‍ക്കണം. ബാഗും താങ്ങി നടക്കുകയും വേണം!എന്റെ ബോധം വന്ന സ്പീഡില്‍ പോയി.
ഒടുവില്‍ ദുബായ്!!ഉള്‍വിളി വന്നപോലെ ഞാന്‍ എന്റെ കള്ളവിസമാറ്റി ഒറിജിനല്‍ വിസയെടുത്തു. (ഭാഗ്യത്തിനു മസ്കറ്റ് എയര്‍പോര്‍ട്ടില്‍ വച്ച് ആരും എന്നോട് വിസ്സയെക്കുറിച്ചൊന്നും ചോദിച്ചിരുന്നില്ല.എങ്ങാനും എന്തെങ്കിലും ചോദിച്ചിരുന്നെങ്കില്‍ , ജബ്ബാര്‍ കാസര്‍ഗോഡുകാരനെ പരിചയപ്പെട്ടതുമുതല്‍ തിരുവനന്തപുരത്തുനിന്നും ഫ്ലൈറ്റിലിരുന്ന് സീറ്റ്ബെല്‍റ്റ് മുറുക്കുന്നതുവരെയുള്ള കാര്യങ്ങളൊക്കെ വളരെ വിശദമായി വള്ളിപുള്ളി വിടാതെ ഞാനവരെ പറഞ്ഞുകേള്‍പ്പിച്ചേനേ..)
വീണ്ടും ഞാനെവിടെയൊക്കെയോ നിന്നു എന്തൊക്കെയോ ചെയ്തു.എന്തൊക്കെയൊ എടുത്തു. സത്യം പറഞ്ഞാല്‍ ആ നിമിഷങ്ങളൊന്നും എന്റെ ഓര്‍മയിലില്ല.ബോധം വന്നപ്പോള്‍ ഞാനൊരു കാറില്‍ ഇരിക്കുന്നുണ്ട്.അന്തം വിട്ട് എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി എന്നെപ്പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന സ്ത്രീരൂപം, അല്ല ഇതെനിക്കു ആണായിട്ടും,പെണ്ണായിട്ടും ഉള്ള ഒരേയൊരു കൂടപ്പിറപ്പല്ലേ? (എന്തിനാ അധികം?)
“സുഖല്ലേടീ ഇത്താ?”കണ്ണുകള്‍ കൊണ്ട് കാറിനകത്ത് തിരച്ചില്‍ നടത്തുന്നതിനിടെ ചോദിച്ചു.
“ജബ്ബാര്‍ വന്നില്ല. പകുതി വഴിയെത്തിയപ്പോള്‍ കമ്പനീന്നു കോള്‍ വന്നു.ഒരു മേജര്‍ ഫോല്‍ട്ട്.ഇനി രണ്ടു ദിവസം കഴിഞ്ഞേ വരൂ.” എന്റെ തിരച്ചിലിന്റെ അര്‍ത്ഥം പിടികിട്ടിയ അവള്‍.
സന്തോ‍ാ‍ാഷമായി.ഞാന്‍ ഈ രണ്ട് ദിവസം കഷ്ടപ്പെട്ടേനു ഫലമുണ്ടായല്ലോ.ചാരിതാര്‍ത്ഥ്യത്തോടെ കണ്ണുകളടച്ച് സീറ്റില്‍ ചാരിക്കിടന്നു.ഇന്നത്തെപ്പോലെ ട്രാഫിക് ബഹളം ഇല്ലാത്തതിനാല്‍ പെട്ടെന്നുതന്നെ ഞങ്ങള്‍ അല്‍-വാധാ സ്ട്രീറ്റിലുള്ള അവരുടെ ഫ്ലാറ്റില്‍ എത്തി.
“നീ വല്ലോം കഴിച്ചൊ”
‘ഇല്ല”..ഫ്ലൈറ്റില്‍ നിന്നും ഫുഡ് കഴിക്കാന്‍ തോന്നിയിരുന്നില്ല.
“നീ ഫ്ലൈറ്റീന്നു കഴിക്കുംന്നാ കരുതിയേ..ഇവിടൊന്നും ഇല്ല.ഒരു കാര്യം ചെയ്യ്.കൊണ്ടുവന്ന പത്തിരീം കറീം എടുത്തു കഴിച്ചോ”..ഞങ്ങള്‍ ആരു വരുമ്പോഴും, വന്ന ഉടനെ എല്ലാവര്‍ക്കും കൂടെ കഴിക്കാനായി അരിപ്പത്തിരിയും കൂടെ ബീഫ്,കക്ക,ചെമ്മീന്‍ ,കരിമീന്‍ ഇങ്ങനെയെന്തെങ്കിലും ഒക്കെ വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ്,പിന്നെ ഭദ്രമായി പാക്ക് ചെയ്ത് കൊണ്ടുവരാറുണ്ട്.എന്റെ പോക്ക് പെട്ടെന്നായതു കൊണ്ട് വീട്ടിലുള്ളവര്‍ക്ക് ഒന്നിനും സമയം കിട്ടിയില്ലായിരുന്നു.പോരാത്തതിന് അഥിതികളുടെ ബഹളവും.
“ഞാനതൊന്നും കൊണ്ടുവന്നിട്ടില്ല”.
“അയ്യോ!”
“സാരമില്ല. എനിക്കീ നേരത്തൊന്നും വേണ്ട.വേണമെങ്കില്‍ തന്നെ അതില്‍ വേറെന്തൊക്കെയോ ഉണ്ട്.” ഞാ‍ന്‍ സമാധാനിപ്പിച്ചു.
“നിന്റെ കാര്യമല്ല.”അതായത് ഞാന്‍ കൊണ്ടുവന്ന പത്തിരിയൊക്കെ കഴിക്കാന്‍ വേണ്ടി രാവിലെ അളിയന്റെ കസിന്‍സും മറ്റും വരുന്നുണ്ട്.അവരോടിനി എന്തുപറയുമെന്നാ!
നാവിന്‍ തുമ്പത്തേക്കിരച്ചുകയറിവന്ന മലയാളഭാഷയിലെ ചില ഉത്കൃഷ്ടപദങ്ങളെ പണിപ്പെട്ടു വിഴുങ്ങി ഞാന്‍ ബെഡ്ഡില്‍ പോയി വീണു.ഉറക്കത്തിലേക്കൊ അബോധാവസ്ഥയിലേക്കോ വീണുകൊണ്ടിരിക്കുന്നതിനിടയില്‍ അവളുടെ ചോദ്യങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
“നീ വന്ന ഉടനെ ജബ്ബാറിനെ ഞങ്ങള്‍ വിളിച്ചിരുന്നു.നിനക്കു സംസാരിക്കണ്ടേ?”
“വീട്ടിലേക്കു വിളിക്കണ്ടേ?എല്ലാവരും ആകെ പേടിച്ചിരിക്കുകയാ.”
“ഇതില്‍ പെട്ടെന്നു നാശാകുന്ന സാധനങ്ങള്‍ എന്തെങ്കിലുമുണ്ടോ?എടുത്തു ഫ്രിഡ്ജില്‍ വെക്കാനാ.അല്ല നിനക്കു കുളിക്കണ്ടേ?”
എന്നില്‍ അവശേഷിച്ചിരുന്ന അവസാന തരി ഊര്‍ജ്ജമെടുത്ത് ഞാന്‍ പുതപ്പെടുത്ത് തലവഴിമൂടി തിരിഞ്ഞുകിടന്നു.

52 comments:

G.MANU said...

ജബ്ബാര്‍ വന്നില്ല. പകുതി വഴിയെത്തിയപ്പോള്‍ കമ്പനീന്നു കോള്‍ വന്നു.ഒരു മേജര്‍ ഫോല്‍ട്ട്.ഇനി രണ്ടു ദിവസം കഴിഞ്ഞേ വരൂ.”


പാവം മുങ്ങിയതായിരിക്കുമോ..???

Unknown said...

അപ്പോളേക്കും കേറി കമന്റിയോ?:)
മുങ്ങിയതാവാനേ വഴിയുള്ളൂ...അല്ല അതെങ്ങനെ മനസ്സിലായി
പടച്ചോനേ ദെ വേറൊരു ജ്യോത്സ്യന്‍!

അഗ്രജന്‍ said...

നല്ല യാത്രാവിവരണം...

കഴിഞ്ഞ പോസ്റ്റിലെ തുടക്കവും ഈ പോസ്റ്റിലെ ജബ്ബാറിന് പാതി വഴിയില്‍ കമ്പനീന്ന് വന്ന കോളും...

ആഗ്നേയയെ കുറിച്ച് നല്ലൊരു ധാരണ കിട്ടി :)

ജാസൂട്ടി said...

എന്നാലും ഇര്‍ഷാദിനെ ഒന്നു വിളിക്കാമായിരുന്നു...
എന്നിട്ട് എന്തായി ജബ്ബാര്‍ എത്തിയാ?

അപ്പു ആദ്യാക്ഷരി said...

രണ്ടാം ഭാഗവും നന്നായി. ഏതായാലും വീട്ടിലെത്തിയല്ലോ അതുമതി.
(അപ്പോ ഷാര്‍ജയിലേക്കാ ആദ്യം എത്തിയത്തെന്ന് ഇതുവരെ അറിയില്ല അല്ലേ, അല്‍ വാധാ സ്ട്രീറ്റ് ഷാര്‍ജയിലാ, ദുബായിലല്ലേ...) എഴുത്തുകാരിയെപ്പറ്റി നല്ല ധാ‍രണയായി. !!!!

Unknown said...

അഗ്രജാ..:((((
ജാസൂട്ടീ ജബ്ബാര്‍ എത്തി..രണ്ടുദിവസം കഴിഞ്ഞ്.ഇപ്പോ പത്തുവര്‍ഷമായി ആ വിസയുടെ ദുരന്തഫലങ്ങള്‍ അനുഭവിച്ചു പാവം ഇവിടെ കഴിയുന്നു..;)
അപ്പൂ ഞാന്‍ തോറ്റു..ദുബായ് എയര്‍പോട്ടീനു ഷാര്‍ജേല്‍ എത്തീന്നാ ഞാനും ഉദ്ദേശിച്ചത്..ഇറങ്ങിയത് ദുബായ് എയര്‍പോര്‍ട്ടില്‍.അവിടെനിന്നും കാറില്‍ ഷാര്‍ജയിലേക്ക് .അന്നാണെങ്കില്‍ മിനിറ്റുകള്‍ മതി.ഇന്നു മണിക്കൂറുകള്‍ വേണം..ട്രാഫിക്കേ..
ഞാനീ ഗയാത്തീലാണെങ്കിലും മാസത്തില്‍ രണ്ടുതവണ അവിടെ വന്നൊപ്പുവക്കുന്നുണ്ട്.:)

ആഷ | Asha said...

ഇര്‍ഷാദിനെ വിളിച്ചില്ലല്ലേ. ചെന്നിട്ട് വിളിക്കാന്‍ ഈ സ്വഭാവം വെച്ച് നമ്പര്‍ വാങ്ങാന്‍ ഒരു വഴിയുമില്ലെന്ന് വ്യക്തം.

ആഗ്നേയ നല്ല ധൈര്യശാലിനിയാണെന്ന് ഇപ്പോ ബൂലോകകര്‍ക്ക് മുഴുവന്‍ നല്ല ധാരണയായി.

ശ്രീ said...

എന്നിട്ട് ജബ്ബാറിക്ക വന്നപ്പോഴേയ്ക്കും ചേച്ചി ഒരു പരുവമായിക്കാണുമല്ലോ അല്ലേ?

മൊത്തം വിവരണം നന്നായീട്ടോ. ന്നാലും പാവം നമ്മുടെ ഇര്‍ഷാദിനെ ഒന്നു വിളിയ്ക്കേണ്ടതായിരുന്നു...

:)

Rasheed Chalil said...

:)

യാരിദ്‌|~|Yarid said...

"മലയാളഭാഷയിലെ ചില ഉത്കൃഷ്ടപദങ്ങളെ പണിപ്പെട്ടു വിഴുങ്ങി"-- സാധാരണ ഇങ്ങനെയല്ലല്ലൊ!!!?

“ഉള്‍വിളി വന്നപോലെ ഞാന്‍ എന്റെ കള്ളവിസമാറ്റി ഒറിജിനല്‍ വിസയെടുത്തു“- ഉള്‍ വിളി വരാന്‍ ആഗ്നു ആരു മാതാ അമൃതാനന്ദമയിയൊ....;)


“ബാഗും താങ്ങി നടക്കുകയും വേണം!“
ഞാന്‍ വായിച്ചതു ബ്ലോഗും താങ്ങി നടക്കണമെന്നാ..

കൊള്ളാം കെട്ടൊ ആഗ്നൂ..:D

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇന്നലെ കറങ്ങിതിരിഞ്ഞ് വരാമെന്ന് പറഞ്ഞ് ഞാന്‍ പോയാതാ അപ്പോഴേയ്ക്കും ബാക്കി വിവരണവും കഴിഞ്ഞാ ശ്ശൊ ഈ സമയമൊക്കെ എത്രപെട്ടെന്ന പോകുന്നെ..
എന്നാ പിന്നെ എന്ത് പറയാന്‍
ശ്രീ പറഞ്ഞത് തന്നെ എന്നിട്ട് ജബ്ബാറിക്ക വന്നപ്പോഴേയ്ക്കും ചേച്ചി ഒരു പരുവമായിക്കാണുമല്ലോ അല്ലേ? പാവം ഹിഹി..

Teena C George said...

അപ്പോ ഇതു പത്ത് വര്‍ഷം മുമ്പുള്ള കഥ ആണല്ലേ!
നന്നായിരിക്കുന്നു കഥ...കഥ? അല്ലാ... കാര്യം... അല്ലാ... അനുഭവം... അല്ലാ... യാത്രാവിവരണം... അല്ലാ... എന്തെങ്കിലും ആയിക്കോട്ടെ... എന്തായാലും സംഗതി കൊള്ളാട്ടോ...

സുല്‍ |Sul said...

“ദേവതയുടെ സ്വഭാവമുള്ള ഭാര്യക്കു വേണ്ടി എഴുപതിനായിരമല്ല,ഏഴുലക്ഷം മുടക്കാം.“
ഇതു പറഞ്ഞ ആളെ തന്നെയാണൊ രണ്ടാം ഭാഗത്തില്‍ കാണാതെ പോയത്?
-സുല്‍

Unknown said...

ആഷേ..നമ്പര്‍ വാങ്ങാനുള്ള ബോധം ഉണ്ടാരുന്നേല്‍ ഞാന്‍ വിളിക്കില്ലാരുന്നോ?(എപ്പോളും ഉമ്മയും കെട്ടിയോനും കൂടെയുള്ള കാരണം ഞാനെന്റെ മക്കളെ എവിടേം മറന്ന് വച്ചില്ല.ഇപ്പൊ വലുതായി ബുദ്ധിയൊക്കെ വച്ചപ്പോള്‍ അവര്‍ തന്നെത്താന്‍ ഇറങ്ങിപ്പോരും.ഉമ്മാനെ വിശ്വസിക്കാന്‍ പറ്റില്ലെന്നവര്‍ക്ക് മനസ്സിലായിത്തുടങ്ങി)
ശ്രീ ഇങ്ങോട്ടെത്തുമ്പോഴേക്കും ഫോണ്‍ വഴിയുള്ള എന്റെ എണ്ണിപ്പെറുക്കല്‍ കേട്ട്(അല്ലെങ്കിലും ഈയിടെയായി പഴയ സ്നേഹൊന്നൂല്ല എന്ന ലൈനില്‍)ജബ്ബര്‍ക്ക ഒരു വഴിക്കായി.
ഞാനും പിന്നീടോര്‍ക്കാറുണ്ട് ഇര്‍ഷാദ് എന്നെക്കുറിച്ചെന്താവാം കരുതിയിരിക്കുക എന്ന്.:((അന്നത്തെ വെപ്രാളത്തില്‍ ഞാനൊന്നും ഓര്‍ത്തില്ല.
ഇത്തിരിവെട്ടം താങ്ക്സ്:)
വഴിപോക്കാ ഇങ്ങനെ തുടരെത്തുടരെ ചോദ്യമെറിഞ്ഞിട്ട് ഇയാള് അശ്വ്മേധം പ്രദീപിനു പഠിക്കുന്നോ?
സജീ..താങ്ക്സ്..സമയം അതിവേഗം നീങ്ങും :)
സംശയമുണ്ടേല്‍ ശ്രീയോട് ചോദിക്ക്
ടീനേ ഇപ്പോ എനിക്കും സംശയായി :)
സുല്ലേ ഞാന്‍ പറഞ്ഞട്ടുണ്ട്ട്ടാ ഗയാതീന്നു ഷാര്‍ജക്ക് 650 കി.മീ.ദൂരം ഉണ്ടെന്ന്.ആ പാവം രണ്ടുദിവസം അവിടെ സ്റ്റാന്‍ഡ് ബൈ ആയിപ്പോയി.
അല്ലാതെ ഹങ്ങനെ പറയരുത് ;)

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ഗിരീഷ്‌ എ എസ്‌ said...

ആഗ്നേ...
നന്നായിട്ടുണ്ട്‌...
ശരിക്കും പറഞ്ഞാല്‍ ഒരു മിനിറ്റു പോലുമെടുത്തില്ല ഇത്‌ വായിച്ച്‌ തീര്‍ക്കാന്‍...
അത്രക്ക്‌ ആസ്വാദ്യകരമായ എഴുത്ത്‌...

നന്മകള്‍ നേരുന്നു
ആശംസകളോടെ.....

കുറുമാന്‍ said...

ഇതും അടിപൊളിയായി എഴുതി...

ഞങ്ങള്‍ ആരു വരുമ്പോഴും, വന്ന ഉടനെ എല്ലാവര്‍ക്കും കൂടെ കഴിക്കാനായി അരിപ്പത്തിരിയും കൂടെ ബീഫ്,കക്ക,ചെമ്മീന്‍ ,കരിമീന്‍ ഇങ്ങനെയെന്തെങ്കിലും ഒക്കെ വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ്,പിന്നെ ഭദ്രമായി പാക്ക് ചെയ്ത് കൊണ്ടുവരാറുണ്ട് - ഹൌ ഈ വരി എന്നെ തന്റെ ബ്ലോഗില്‍ പിടിച്ചിരുത്തി. പിന്നേം പിന്നേം വായിച്ചു :) ഇനി ആരേലും നാട്ടില്‍l നിന്നും വരുന്നുണ്ടെങ്കില്‍ ദുബായി വഴി വരാന്‍ പറയണേ :)

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

ഞാനിപ്പോഴാണ്‌ ഇവിടെ എത്തിയത്‌, മറുമൊഴിയിലും.
രണ്ടും വായിച്ചു.
വളരെ ലളിതമായി പകര്‍ത്തിയ
ഓര്‍മ്മകള്‍
ആയാത്രയുടെ സന്തോഷങ്ങളും സംഭ്രമങ്ങളുമെല്ലാം വായനക്കരനും അനുഭവിക്കുന്നു. നന്നായിരിക്കുന്നു. പഴയ ഒരു ദുബായ്ക്കാരന്‍.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വിമാനത്തിനേക്കാള്‍ വേഗതേലാണല്ലോ അടുത്ത ഭാ‍ഗം വന്നത് !!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്നിട്ട് ഈ വിവരങ്ങളൊക്കെ കെട്ട്യോനോട് പറ്രഞ്ഞ്ഞോ?

എന്തായാലും സുഖായി ഉറങ്ങ്.എന്നിട്ട് ബാക്കി പറയാം.

ഉപാസന || Upasana said...

യാത്രാക്കുറിപ്പുകളുടെ ചാകര യാണല്ലാ..?

ശ്രീ, പ്രിയാ, കൊച്ച് ഇപ്പോ ആങേയയും...
അടുത്ത പാര്‍ട്ടു കൂടെ പബ്ലിഷ് ചെയ്തൂടായിരുന്നോ. ഇതിന് വലിയ നീളമൊന്നുമില്ലല്ലോ (എന്റെ പോസ്റ്റുമായി താരതമ്യ ചെയ്യുമ്പോള്‍).

:-)
ഉപാസന

ശ്രീവല്ലഭന്‍. said...

ഇതും വളരെ ഇഷ്ടപ്പെട്ടു :-) അടുത്തതൂടെ പോരട്ടെ.

Sethunath UN said...

ശ്ശെടാ,
ഭയങ്കര ഒരു ജീവിത‌മായിപ്പോയല്ലോ ആഗ്നേയേ? ധൈര്യമില്ലെന്ന് ഞാന്‍ പറയില്ല. സമ്മ‌തിച്ഛിരിയ്ക്കുന്നു. ഒറിജിനല്‍ വിസയുണ്ടായിട്ട് മുട്ടിടിയ്ക്കുന്നവ‌ര്‍ ഉള്ള ഈ ലോകത്ത്.
എഴുത്ത് കൊള്ളാം.

ദിലീപ് വിശ്വനാഥ് said...

ജബ്ബാര്‍ മുങ്ങിയതാണെന്ന് പറയാതെ തന്നെ അറിയില്ലേ മനൂ.
എന്തായാലും ജബ്ബാറിനെക്കണ്ടതുകൂടി ചേര്‍ക്കാമായിരുന്നു.

താരാപഥം said...

വാല്‌മീകി പലതും ചോദിയ്ക്കുംട്ടാ. ജബ്ബാറിനെ കാണ്ടതിനുശേഷമുള്ളകാര്യമൊന്നും എഴുതണ്ടാട്ടാ. ബാച്ചികള്‍ അതും കാത്തിരിക്കുകയാണ്‌. " അജാണ്ടപതനമോഹം"

ജസീര്‍ പുനത്തില്‍ said...

ഗയാതിയിലെ വിശേഷങ്ങള്‍ ..വായിക്കാന്‍ സുഗമുള്ള ഒരു ബ്ലോഗ് ...

മഴത്തുള്ളി said...

"എന്നില്‍ അവശേഷിച്ചിരുന്ന അവസാന തരി ഊര്‍ജ്ജമെടുത്ത് ഞാന്‍ പുതപ്പെടുത്ത് തലവഴിമൂടി തിരിഞ്ഞുകിടന്നു."

എന്നാലും ആ ഒരു തരി ഊര്‍ജ്ജം അവശേഷിച്ചത് നന്നായി.. ഫ്ലൈറ്റില്‍ വെച്ച് ഉള്‍വിളി വന്നപ്പോള്‍ കള്ളവിസമാറ്റി ഒറിജിനല്‍ വിസയെടുക്കുന്നതിനു മുന്‍പേ തന്നെ ആണ് ആ ഒരു തരി തീര്‍ന്നിരുന്നതെങ്കില്‍........ പടച്ചോനേ........ ആലോചിക്കാനേഏഈഈഎ വയ്യ... ഹോ............

ദേ ഇപ്പോ 6 മാസമോ 9 മാസമോ ഒക്കെ കഴിഞ്ഞ് കാണാമെന്ന് പറഞ്ഞ പാര്‍ട്ടി ആത്മകഥയെഴുതാനും യാത്രാവിവരണമെഴുതാനുമൊക്കെ തുടങ്ങി. ആ സുല്ലിനെ ചൂരലുമായി ഗയാത്തിയിലേക്ക് പറഞ്ഞ് വിടണമെന്ന് തോന്നുന്നു ;)

ശെഫി said...

രണ്ടും കൂടെ ഇന്നാണു വായിച്ചത്‌, നന്നായി അവതരിപ്പിച്ചിരിക്കുന്നു

നിരക്ഷരൻ said...

“...“നിന്റെ കാര്യമല്ല.”അതായത് ഞാന്‍ കൊണ്ടുവന്ന പത്തിരിയൊക്കെ കഴിക്കാന്‍ വേണ്ടി രാവിലെ അളിയന്റെ കസിന്‍സും മറ്റും വരുന്നുണ്ട്.അവരോടിനി എന്തുപറയുമെന്നാ!
നാവിന്‍ തുമ്പത്തേക്കിരച്ചുകയറിവന്ന മലയാളഭാഷയിലെ ചില ഉത്കൃഷ്ടപദങ്ങളെ പണിപ്പെട്ടു വിഴുങ്ങി ഞാന്‍ ബെഡ്ഡില്‍ പോയി വീണു.“

എനിക്കാ ഭാഗം വല്ലാതെ പിടിച്ചു :) :)

ഒന്നാം ഭാഗത്തെ വെല്ലുന്ന രണ്ടാം ഭാഗം.
ഇനിയും എഴുതൂ......

Unknown said...

എസ്.വി.,ദ്രൌപ നന്ദി.
കുറുമാന്‍ ജീ:അവരൊക്കെ ദുബായ് വഴിക്കാ വരാറ്.ഇനിയാവഴിക്കു വരുമ്പോള്‍ സൂക്ഷിക്കാന്‍ പറയാം.:) താങ്ക്സ്
ഷെരീഖ് ജീ നന്ദി
ചാത്താ.ഇതൊരു പോസ്റ്റായിരുന്നു..ബോറഡിപ്പിക്കാതിരിക്കാന്‍ രണ്ടാക്കിയതാ.:)താങ്ക്സ്
പ്രിയേ: വിവരങ്ങളൊക്കെ പറഞ്ഞു.ഞാന്‍ 13 മണിക്കൂര്‍ സംസാരിക്കാതിരുന്നു എന്നതൊഴിച്ച് ബക്കിയെല്ലാം അവരു വിശ്വസിച്ചു.
ഞാനിവിടെ പുല്ലിനോടും,പൂച്ചയോടും വരെ കത്തിവക്കുന്ന ആളാണേയ്.;)താങ്ക്സ്
സുനീ ഇതുതന്നെ തപ്പിയൊപ്പിക്കാന്‍,സോറി ടയ്പ്പിയൊപ്പിക്കാന്‍ ഞാന്‍ പെട്ട പാട്.;)താങ്ക്സ്
ശ്രീവല്ലഭാ:താങ്ക്സ്

Unknown said...

നിഷ്ക്കൂ(ശ്യൊ!നിഷ്ക്കൂനേം,നിരക്ഷൂനേം വിളിക്കും മുന്‍പേ മൂന്നുതവണ ആലോചിക്കണം.വയസ്സുകാലത്ത് കോടതി കയറാന്‍ വയ്യേ)ഞാന്‍ ഒറിജിനല്‍ വിസേല്‍ പോയാലും ഗതി ഇതാ.
വല്ലത്തൊരു ജീവിതംന്നു പറഞ്ഞത് എന്നെയുദ്ദേശിച്ചോ എന്റെ നല്ലപാതിയെ ഉദ്ദെശിച്ചോ?;)താങ്ക്സ്
വാല്‍മീകീ..യൂ റ്റൂ?താങ്ക്സ്
താരാപഥം എന്നൊട്ടൊന്നൂല്ല. ജബ്ബാര്‍ വന്നു.രണ്ടു ദിവസം കഴിഞ്ഞപ്പോ.
ഇപ്പോ പത്ത് കൊല്ലായി ഞങ്ങളിങ്ങനെ ജീവിക്കുന്നു :) താങ്ക്സ്(പാവം പാവം വാല്‍മീകി)
ജസീര്‍ജീ താങ്ക്സ്ട്ടോ :)
മാത്യൂച്ചായാ അതെയതെ?എങ്കിലെന്തായേനേ?
ഇന്നീ പോസ്റ്റ് “ഒരു ജയില്‍ പുല്‍ളിയുടെ ആത്മകഥ എന്ന പേരില്‍ റിലീസായേനെ.”:) താങ്ക്സ്.
ശെഫി താങ്ക്സ്:)
നിരക്ഷൂ...എന്തുചെയ്യാനാ.സമീപത്ത് അളിയനും, കുട്ടികളും നില്‍ക്കുകയല്ലേ?വിഴുങ്ങിപ്പോയി.:)താങ്ക്സ്

അഭിലാഷങ്ങള്‍ said...

:-)


ആഗ്നേയ said... "സുല്ലേ ഞാന് പറഞ്ഞട്ടുണ്ട്ട്ടാ ഗയാതീന്നു ഷാര്ജക്ക് 650 കി.മീ.ദൂരം ഉണ്ടെന്ന്."

ഹലോ..ഹലോ.. ആഗ്നേയടീച്ചറേ....

“ഗായതി” അല്ല ടീച്ചറേ...”ഗായത്തി”!!!

ശ്ശൊ... കഴിഞ്ഞ ക്ലാസില്‍ (പോസ്റ്റില്‍) ടീച്ചര്‍ എന്നെ പഠിപ്പിച്ച പാഠമല്ലേ അത്? ഈ ക്ലാസാകുമ്പോഴേക്ക് ടീച്ചര്‍ മറന്നുപോയോ? ടീച്ചര്‍ക്ക് തന്മാത്രയിലെ അസുഖം (അല്‍‌ഷ്യമീസോ... അല്‍‌സേഷ്യനോ.. അം‌നേഷ്യയോ..ജിംനേഷ്യമോ.. അങ്ങിനെയെന്തോ..!!) ഉണ്ടോ ടീച്ചറേ? ലാസ്റ്റ് ബെഞ്ചിലാണ് ഇരിക്കുന്നതെങ്കിലും ഈ അഭിക്കുട്ടിക്ക് ടീച്ചര്‍ പഠിപ്പിച്ചുതരുന്നതൊക്കെ നല്ല ഓര്‍മ്മയുണ്ട്.

ഈ കൊല്ലം ടീച്ചര്‍ തോല്‍ക്കും ഞാമ്പാസവും..നോക്കിക്കോ....

:-)

വേണു venu said...

അതായത് ഞാന്‍ കൊണ്ടുവന്ന പത്തിരിയൊക്കെ കഴിക്കാന്‍ വേണ്ടി രാവിലെ അളിയന്റെ കസിന്‍സും മറ്റും വരുന്നുണ്ട്.അവരോടിനി എന്തുപറയുമെന്നാ!
ഹാഹാ...
അതാണു് ഇഷ്ടമായതു്.
അഗ്നേയ, ലളിതമായ വിവരണം നന്നായിരിക്കുന്നു.
ഓ.ടോ. ആ ഇര്‍ഷാദിനെ വിളിച്ചിരുന്നെങ്കില്‍, ഞാന്‍ കുറച്ചു കൂടി നല്ല എഴുത്തെന്നു പറഞ്ഞേനെ.:)

Unknown said...

അഭീ, ഈ ടീച്ചറു നിന്നെ പരീക്ഷിച്ചതല്ലേ?
ഗുഡ് ബോയ്(ഉവ്വ!)
വേണുവേട്ടാ...അനൌണ്‍സ്മെന്റ് കേട്ടപ്പോ ഞാന്‍ ആക്രാന്തത്തില്‍ ഇറങ്ങിപ്പോന്നു.പിന്നെ ആകശത്തെത്തീട്ടാ ഇര്‍ഷാദിന്റെ കാര്യം ഓര്‍മ വന്നത്:((((

ഗീത said...

ആഗ്, എഴുത്ത് രസമായിട്ടുണ്ട്.

Vanaja said...

എഴുത്ത് നന്നായിരിക്കുന്നു.വായിക്കാന്‍ നല്ല സുഖമുണ്ട്. കുറച്ചു കൂടി നന്നാക്കാന്‍ ഫെമിക്ക് കഴിയുമെന്നും തോന്നുന്നു. പക്ഷേ എങനെ എന്നെന്നോട് ചോദിക്കരുത്. ഞാന്‍ പറഞ്ഞു തരില്ല.(ഞാന്‍ എം.കൃഷ്ണന്‍ നായരുടെ കൊച്ചുമോളാണെന്ന് ഫെമി വിശ്വസിച്ചു കാണും ഹി ഹി)

Unknown said...

ഗീതാ താങ്ക്സ്
വനജേ കഷ്ട്ടായിപ്പോയി എനിക്കാ സൂത്രം പറഞ്ഞുതരാത്തത്:( താങ്ക്സ്:)

Sathees Makkoth | Asha Revamma said...

ആഗ്നേയ രണ്ട് പാര്‍ട്ടും ഒരുമിച്ച് വായിച്ചു.നന്നായി എഴുതിയിരിക്കുന്നു.
രണ്ട് ദിവസം കഴിഞ്ഞായാലും ജബ്ബാറ് പൊങ്ങിയല്ലോ അല്ലേ?

~nu~ said...

നീ ആളു മോശമില്ലല്ലോ? ഒറ്റിക്കൊടുതതാല്‍ എനിക്ക് സി. ഐ. ഡി. യുടെ കൈയില്‍ നിന്നും വല്ലോം കിട്ടുമോ? എന്തായാലും നല്ലൊരു അനുഭവം ആണ്. നീ എവിടെപ്പോയാലും ജീവിക്കും... വിവരണം നന്നായിട്ടുണ്ട് കേട്ടാ....

Sherlock said...

വിവരണം സൂപ്പറായിട്ടോ...

ഇപ്പോഴിതൊരു കോമഡീക്കു വകയായെങ്കിലും അന്നത്തെ അവസ്ഥ എന്തായിരിന്നിരിക്കാം എന്നു വ്യക്തമായി മനസിലാകുന്നുണ്ട്, അതും ആദ്യമായി പോകുമ്പോഴുള്ള അങ്കലാപ്പും..

ഓ ടോ: ഇനി തിരിച്ചു വരുമ്പോള്‍ ജബ്ബാറീക്കാടെ കൂടെ വരണ്ടാട്ടോ. തനിയെ വന്നാ മതി. ബൂ‍ലോകര്‍ക്ക് ചിരിക്കാനെന്തെങ്കിലും വക കിട്ടട്ടേന്ന് :)

Unknown said...

സതീഷേട്ടാ വന്നു വന്നു
താങ്ക്സ്
ദില്ലേ ഡിക്ലരേഷന്‍ നിര്‍ബന്ധം ഇന്‍ഡ്യാ ഗവര്‍മെന്റിനാ.
ഹിയര്‍ നോ പ്രോബ്.(ഇനി ഉണ്ടെങ്കില്‍ തന്നെ നീയിങ്ങോട്ട് വാടാ എന്നെ ഒറ്റിക്കൊടുക്കാന്‍)
ജിഹേഷേ ഈ പത്തുകൊല്ലത്തിനിടെ അങ്ങോട്ടും,ഇങ്ങോട്ടുമായി ഇരുപതോളം യാത്രകള്‍.ഒന്നും ഒറ്റക്കാരുന്നില്ല.അതെല്ലാം തന്നെ സാഹസിക യാത്രകളായിരുന്നു.(ജബ്ബാറിന്)താങ്ക്സ്

Unknown said...

രണ്ടു ഭാഗവും വായിച്ചു. നന്നായിരിക്കുന്നു... എന്തായാലും ഇതുകൊണ്ട് തീരില്ലല്ലൊ അല്ലെ പ്രവാസം.. കാണാം, ഇനിയും ഇതുവഴിയൊക്കെ വരാം... ആശംസകള്‍

ബഷീർ said...

ആശംസകള്‍

ഹരിശ്രീ said...

ഒരുപാട് വൈകിപ്പോയി...

എന്തായാലും യാത്രാവിവരണം സൂപ്പര്‍...

ആശംസകള്‍...

:)

Unknown said...

ആഗ്നേയ നല്ല ധൈര്യശാലിനിയാണെന്ന് ഇപ്പോ ബൂലോകകര്‍ക്ക് മുഴുവന്‍ നല്ല ധാരണയായി.

ഹരിയണ്ണന്‍@Hariyannan said...

ആഗ്നേയാ..

ഞാനിവിടെ ആദ്യമായാണ്.വന്നപാടെ മൂന്നുപോസ്റ്റുകള്‍ ഒറ്റയിരുപ്പില്‍ തീര്‍ത്തു.ഫസലൂന്റെ പ്രണയവും ഇതിന്റെ ഒന്നും രണ്ടും!
രസകരമായ,തീരുംവരെ വരികള്‍ വിഴുങ്ങാതെ വായിപ്പിക്കുന്ന എഴുത്ത്..

ഗയാത്തി എന്ന പേരായിരുന്നു ആദ്യ ആകര്‍ഷണം.
അവിടെ ഞാന്‍ ജോലിസംബന്ധമായി വരുന്ന സ്ഥലമായിരുന്നു.ആ അഹല്യാ ക്ലിനിക്കിനടുത്ത് ബാങ്കിന്റെ പിന്നില്‍ ഒരു നാടന്‍ ചായക്കട ഉണ്ടായിരുന്നു.അവിടെയെത്തി ദോശ ശാപ്പിട്ടായിരുന്നു ദിവസം തുടങ്ങിയിരുന്നത്...
അവരിപ്പോഴും ഉണ്ടോ? :)

““ജബ്ബാര്‍ വന്നില്ല. പകുതി വഴിയെത്തിയപ്പോള്‍ കമ്പനീന്നു കോള്‍ വന്നു.ഒരു മേജര്‍ ഫോല്‍ട്ട്.ഇനി രണ്ടു ദിവസം കഴിഞ്ഞേ വരൂ.” എന്റെ തിരച്ചിലിന്റെ അര്‍ത്ഥം പിടികിട്ടിയ അവള്‍.
സന്തോ‍ാ‍ാഷമായി.ഞാന്‍ ഈ രണ്ട് ദിവസം കഷ്ടപ്പെട്ടേനു ഫലമുണ്ടായല്ലോ.”
പാവം ജബ്ബാര്‍!:)
വരാന്‍ പറ്റാതായിപ്പോയതിന് പറഞ്ഞതുകണ്ടില്ലേ..സന്തോഷമായെന്ന്!രണ്ടുദിവസമായി ഇതിനായിട്ടു കഷ്ടപ്പെടുവാരുന്നെന്ന്!
:)

ഉഗാണ്ട രണ്ടാമന്‍ said...

ഞാനിപ്പോഴാണ്‌ ഇവിടെ എത്തിയത്‌...നല്ല യാത്രാവിവരണം...

Shooting star - ഷിഹാബ് said...

നന്നായിരിക്കുന്നു....

Reshmi said...

agneya.....

nannayitundu......manasil ninnnu varunna vakukal.....nalla humor sense....best wishes

Anonymous said...

nannayitundu.....manasil ninnu varunna vakukal ....nalla humour sens....best wishes....

rasputin said...
This comment has been removed by the author.
rasputin said...

njanum ee maruboomiyil thanneeeeee