
ഇന്ന് ഞങ്ങളുടെ വഫമോളുടെ നാലാം പിറന്നാള്‍.വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു കാണിപ്പയ്യൂര്‍ യൂണിറ്റി ഹോസ്പിറ്റലില്‍,ഒരു ഹര്‍ത്താല്‍ നാളിലാണ് ഇദ്ദേഹം ജനിച്ചത്.

കണ്‍സീവ് ചെയ്തപ്പോള്‍ മുതല്‍, ഒരൊറ്റ പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ.ആണ്കുട്ടിയായാലും,പെണ്‍കുട്ടിയായാലും ഈ വീട്ടിലെ മറ്റ് രണ്ട് ആണ്‍പ്രജകളെപ്പോലെ മിണ്ടാന്‍ വെയിറ്റുള്ള പാര്‍ട്ടിയാകല്ലേ എന്ന്.എന്തായാലും അത് സാധിച്ചു.കണ്ണുറച്ചുതുടങ്ങിയതേ അവളുടെ ഭാഷയില്‍ നിര്‍ത്താതെ എന്നോട് സംസാരം തുടങ്ങിയതാണ്.ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു.ഇനിയിപ്പോ എനിക്കൊഴിവില്ലെങ്കില്‍ വീട്ടിലും,പരിസരത്തുമുള്ള ജീവനുള്ളതും,ജീവനില്ലാത്തതുമായ എല്ലാതിനോടും കലപിലാന്ന് പറഞ്ഞോണ്ട് നടന്നോളും കക്ഷി.
(ഫോട്ടങ്ങളൊക്കെ എടുത്തതും എഡിറ്റീതും ഈ ഞാന്‍ ഒറ്റക്ക്..)