ഇവര്‍ക്കൊക്കെ ഇട്ടൊന്നു പണിയാന്‍ കുറെക്കാലായി ഞാനാലോചിക്കുന്നു.എന്തായാലും ഇനിയിപ്പോ പോകാനായില്ലേ?അതുകൊണ്ട് പ്രതികാരമൊക്കെ മറന്ന് ഇവര്‍ക്കു ഒരൂണൊക്കെ കൊടുത്ത് സന്തോഷായിപിരിയാംന്നോര്‍ത്തു.
ദേ പൊന്നുപോലെ നോക്കിവളര്‍ത്തിയുണ്ടാക്ക്യ ചീരയാ..
സത്യത്തില്‍ ഈ മുരിങ്ങപ്പൂതോരന്‍ ശരിക്കു കഴിച്ചതിവിടുന്നാ.നാട്ടില്‍ തോരന്‍ വക്കാന്‍ പോയിട്ട് മുരിങ്ങപൂത്തുനിക്കണ വഴിക്ക് അറിയാതെ നടക്കുമ്പോ കയ്യെങ്ങാനും അബദ്ധത്തില്‍ അതിലൊന്നു തട്ട്യാ മതി അപ്പോ കേള്‍ക്കാം “ഈ പെണ്ണാ പൂവു മുഴുവനിന്നു കൊഴിക്കും”ന്നു.ഈ മരത്തിലെ കായ്ക്കു വല്യ ടേസ്റ്റില്ല..ഇലയും,പൂവും ആണു കാര്യമായി എടുക്കാറ്.
ഊണു കഴിഞ്ഞാല്‍ ഇത്തിരി മധുരമാവാല്ലേ?
ഇതൊക്കെ ഈ മരുഭൂമിയില്‍ ഇങ്ങനെ വളരാന്‍ എന്താ ചെയ്യുന്നേന്നോ?..ഞാന്‍ രണ്ടുനേരോം പാട്ടുപാടി പേടിപ്പിക്കും.:-)
(തീര്‍ന്നില്ല.ബാക്കി നാളെ.)
25 comments:
പടിയിറങ്ങാന്‍ നിമിഷങ്ങളവശേഷിക്കേ...
അനുഭവങ്ങള്‍ ആവിഷ്കരിക്കാന്‍ പ്രത്യേക കഴിവുണ്ട്.വളരെ നന്നായിരിക്കുന്നു.
കൂടു വിടുമ്പോള്‍ കൂട്ടിനാവാന്
കുറച്ചു കൂട്ടുകാരെ കൂട്ടുകയാണോ ഫെമീ?
-സുല്‍
ഹയ്യാ... ഫ്രഷായ ചീരയും മുരിങ്ങക്കയും. മനുഷ്യയ്നെ ഇങ്ങനെ കൊതിപ്പിക്കാതെ. :-)
ഏത് കശ്മലന്മാരാ ആഗ്നയെ കളിയാക്കിയേ?
പേര്, അഡ്രസ്സ് എല്ലാം പോരട്ടേ...
(അടുത്ത ബ്ലോഗ് മീറ്റിന് ശരിയാക്കും, അവരേ!)
കണ്ടിട്ട് കൊതിയായി.
ജുമേരയില്‍ നിന്ന്, കഴിഞ്ഞ കൊല്ലം വരെ,
ഞങ്ങടെ ഇറാനി ഡ്രൈവര്‍ മുരിങ്ങയിലയും പൂവും കൊണ്ട് വരുമായിരുന്നു.
ഇപ്പൊ ഡ്റൈവറും പോയി... മരവും!
പോകുന്ന പോക്കിലെ ഏറ് ഏറ്റു, ട്ടോ!
മുരിങ്ങാത്തോരനും ഉറുമാമ്പഴവും കിട്ടി. ഊണു മാത്രം കിട്ടീല. വാഴയില ശൂന്യം.
ഏതായാലും സദ്യ കേമമായി.
ഓ.ടോ)പിരിയാന്‍ നേരത്തും പാരവെക്കാതിരിക്കാന്‍ തോന്നുന്നില്ല.
ഗയാത്തീന്ന് ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നെന്ന് കേട്ടത് വെറുതെയല്ലാ.നിന്റെ രണ്ടു നേരത്തെ പാട്ട് കേള്‍ക്കാന്‍ വയ്യാത്തോണ്ടാവും.ഏതായാലും ഗയാത്തിവിട്ടവര്ക്കെല്ലാം ഇനി അവിടെക്ക് തിരിച്ചുവരാം.നിന്റെ “രാഗം”കേള്‍ക്കാതെ സ്വൈര്യമായി ഉറങ്ങാമല്ലൊ...!
യാത്രാമംഗളം...!
കൈതേട്ടാ..ചുമ്മാ..
ആ കളിയാക്കലൊക്കെ ഒരു രസമല്ലേ?അതൊന്നുമില്ലാതെ മസിലും പിടിച്ചിരുന്നാല്‍ എനിക്കൂ ബോറടിക്കും.:-)സ്നേഹം കൊണ്ടെറിഞ്ഞതല്ലേ?
ആശംസകള്‍.....
ആഗ്നേയ എങ്ങോട്ട് പോവുവാ?
നാട്ടിലേയ്ക്ക് വരികയാണോ?
ചെടികൾക്കൊക്കെ ആഗ്നേയയുടെ പാട്ടു നന്നായി ഇഷ്ടമാണെന്നു തോന്നുന്നല്ലോ. :)
ഹയ്യട മുരിങ്ങപ്പൂത്തോരന്‍ . നിന്നെ ഞാന്‍ കൊല്ലും ട്ടാ. വെറ്തെ കൊതിപ്പിക്കാനായിട്ട്.
പാക്ക് ചെയ്യുമ്പോ ആ മുരിങ്ങേടെ ഒരു കംബെടുഥ്ത് വെച്ചേയ്ക്ക്. ചോദിച്ചാ കുട്ട്യേ പേടിപ്പിക്കാനുള്ള ചൂരലാന്ന് പറഞ്ഞാ മതി
:)
അയ്യോ ആഗ്നൂ പോവല്ലേ (2)
മരുഭൂമീലെ മാലാഖ :) ആ ചീരയും മുരിങ്ങയും മാതളവും മണ്ണും സ്ഥലവുമടക്കം എനിച്ച് തന്നിട്ട് പോ:)
ഇങ്ങനെ കൊതിപ്പിക്കാതെ. :-)
ചെടികൾ കേമമായി.
ഇതെന്തോന്ന് ? വെര്‍ച്ച്വല്‍ സദ്യയോ ?
പറ്റില്ല സോദരീ, ഞമ്മക്ക് റിയാലിറ്റിയിലേ ബിശ്വാസൊള്ളൂ. സദ്യ അങ്ങ് ഗുരുവായൂരില്‍ റെഡിയാക്കി ബെച്ചാമ്മതി. ഞമ്മള് ബന്ന് അടിച്ചോളാം ...
ഹല്ലപിന്നെ :)
ആ മുരിങ്ങാപ്പൂ മുഴുവന്‍ പൊട്ടിച്ച് നശിപ്പിച്ചു അല്ലെ....(ഇവിടൊരള് മുരിങ്ങപ്പുതോരന് ഡിമാന്റ് ചെയ്ത് പിന്നാലെ നടക്കുന്നുണ്ട്.ഞാന്‍ പൊട്ടിക്കില്ലെന്ന വാശിയിലാണ്. ബാല്‍ക്കണിയില്‍ ചട്ടിയിലുള്ള ചെറിയ മുരിങ്ങയാണ്. ഒരു കായ കണ്ട്ട്ട് ചാവണംന്ന്ച്ച് ട്ടാണ്.)ഗയാഥിയില് പതിനഞ്ച് വര്‍ഷം മുമ്പ് വന്നിട്ടുണ്ട്. ശക്തിയുടെ വനിതാവിങ്ങായിട്ട്.
മരുഭുമീലെ പച്ചപ്പ് ഉഗ്രന്‍. കൊട് കൈ.
ഊണ് നാളേയ്ക്ക് റെഡിയാകുമോ?
:-)
ന്റെ ആഗ്നൂ..,മരുഭൂമിയിലും മലര്‍വാടി പോലെ പച്ചപ്പു വിടര്ത്തിയതിയതിനു ഒരു മുട്ടന്‍ അഭിനന്ദന്‍സ്...മടിച്ചിക്കുട്ട്യാന്നു പറഞ്ഞിട്ടു എന്തൊരു പരിശ്രമശീലയാന്നാ എനിക്കിതു കണ്ടിട്ടു തോന്നുന്നെ..അതോ പാട്ടിന്റെ ഗുണമോ..;)
സുജീഷേ താങ്ക്സ്.
സുല്ലെ തന്നെ തന്നെ,..:-)താങ്ക്യു..
അപ്പൂ എന്നെക്കൊണ്ടിതൊക്കെയല്ലേ പറ്റു..:-)താങ്ക്സ്.
കൈതേട്ടാ..നമ്പര്‍ തരാം..അവരെ പറപ്പിച്ചോണേ..താങ്ക്സ്..
മിന്നാമിന്നീ...ഞാന്‍ വന്നേ പിന്നാ ആളുകളിവിടെ സുഖായി ഉറങ്ങാന്തുടങ്ങ്യേ..പ്രേതശല്യം ഇല്ലാപോലും..:-)താങ്ക്സ്.
ഫസല്‍ നന്ദി..:-)
ആഷാ..ജി ഹാ.മേ ആ രഹി ഹൂം..:-)
പ്രിയേ നിനക്ക്കു ഞാന്‍ പാഴ്സല്‍ തരാം..കരയല്ലേ ചക്കരക്കുട്ടി
അല്ഫൂ..മാലാഖേടേ പ്രോപര്‍ട്ടി ആവുമ്പോ കുരിശു കാണും ട്ടോ..;-)
കരീം മാഷേ ചുമ്മാ..;-)താങ്ക്സ്.
നിരക്ഷൂ...നാട്ടില്‍ വരൂ..സദ്യ റെഡി..:-)
പ്രയാണ്‍ ചേച്ചി..ആ ഫോട്ടോയില്‍ കാണുന്നത് ശരിക്കും മതിലിനിപ്പറുത്തുള്ള കുഞ്ഞുകൊമ്പാ...ഇതൊരു കൂറ്റന്‍ മരം ആണ്..ഡെയ്ലി കുറേ കായകിട്ടും.എന്നിട്ടും ഇപ്പോഴും മരം നിറയെ പൂവാ.കായക്കാണേല് ഒരു രസോമില്ല.ഇവിടെ മിക്കയിടത്തും മരമുള്ളോണ്ട് ആര്‍ക്കും മുരിങ്ങക്ക വേന്ടതാനും..ആ കുഞ്ഞുമരം കായ്ക്കട്ടെ എന്നാശംസിക്കുന്നു..:-)
ഇവിടെ വന്നിട്ടുന്റ് ല്ലേ?ആദ്യമൊക്കെ ഇവിടെ നിറയെ ആക്ടിവിറ്റീസ് ഉണ്ടായിരുന്നുവത്രെ.ഞാന്‍ വന്നതോടെ ഒന്ന്നുമില്ലാതായി..അഗ്നേയ ചെന്നോടം പാതാളം..:-(
ബിന്ദൂ ദേ കൈ തന്നു..ഊണിന്റെ കാര്യം,കുക്കറ് ഞാന്‍ തന്നെ ആയോണ്ടൊരു പിടീമില്ല..;-)
റോസ്...പാട്ടുകാരണാവും..;-)ഞാന്‍ വല്യ ശ്രമമൊന്നും നടത്തീട്ടില്ല..ഇവിടത്തെ മണ്ണുപൊതുവെ ഗുണമില്ല..ഫെര്ടിലൈസിങ് കമ്പോസ്റ്റ് ഒക്കെ ഇട്ടാണു ചെടികള്‍ നടുക.പക്ഷേ ഇതൊക്കെ സാധാരണ മണ്ണിലാ..കുറച്ചു പൂച്ചെടികള്‍ ഉണ്ട്.അവക്കുമാത്രം വെജിറ്റബിള്‍,ഫ്രൂട്ട്സ് ഒക്കത്തിന്റേം വേസ്റ്റ് ഇട്ടുകൊടുക്കും.
രാവിലെ ഞാന്‍ ഒരു രണ്ടുമണിക്കൂര്‍ ഇവടിങ്ങനെ ഇവയോട് മിണ്ടീം,പറഞ്ഞും ഇരിക്കും..വെറെം ചെടികളും,മരങ്ങളും,പൂക്കളും ഉണ്ട്..നിറയെ കിളികളും.മുറ്റത്തൊരൂഞ്ഞാലും..:-)പോരെ?
ഒഴിവു കിട്ടുമ്പോള്‍ ഈ വഴിക്കൊന്നു വരണേ. ഇവിടെ കുറച്ചു ചെടികളുണ്ട് അതിനെയൊക്കെ ഒന്നു പാട്ടു പാടി പേടിപ്പിക്കാന്‍.
അപ്പു said...
ഹയ്യാ... ഫ്രഷായ ചീരയും മുരിങ്ങക്കയും. മനുഷ്യയ്നെ ഇങ്ങനെ കൊതിപ്പിക്കാതെ. :-)
ഈ അപ്പൂന്റെ ഒരു കാര്യം... ഇതും കേട്ട് ഈ അവാറ്ഡുകാരി നാട്ടി ചെന്ന് ചൂണ്ടൽ ദേശത്ത് കണ്ട ചെടിമരാദികളുടെയൊക്കെ പടം പിടിച്ചിടും... അനുഭവിച്ചോ :)
ഞാന്‍ മനസ്സീകണ്ടത് അഗ്രുവെങ്ങനെ ബ്ലോഗ്ഗില്‍ കണ്ടു?നമിച്ചു..
“മൌസോണ്ട് മണ്ടക്കെറിഞ്ഞുകൊല്ലും”ന്നു ഭീഷണിപ്പെടുത്തി ഞാന്‍ സൈന്‍ ഔട്ടാവും.:-(
അമ്പു കൊള്ളാത്തവര്‍ ഇല്ല കുരുക്കളില്‍ എന്നല്ലേ??
ആഗ്നൂ,
സംഗതി കലക്കി. പോണ പോക്കില്‍.... ഒരു കപ്പലോട്ടം. (കാണുന്നോരുടെ വായില്‍).
പിന്നെ അഗ്രു പറഞ്ഞപോലെ.. നാടന്‍ പടങ്ങള്‍ പോസ്റ്റുമ്പോള്‍, ആ കൊട്ടോത്തുംകായ പടമാക്കാന്‍ മറക്കണ്ടാ..ട്ടൊ.
(ചെറിയൊരു പാരയില്ലാതെ....
"മിന്നാമിന്നീ...ഞാന്‍ വന്നേ പിന്നാ ആളുകളിവിടെ സുഖായി ഉറങ്ങാന്തുടങ്ങ്യേ..പ്രേതശല്യം ഇല്ലാപോലും.."
....കര്‍ത്താവേ...കുരിശുതന്നെ. )
ദാര്ശനികന്മാരടെ എടേന്ന് ഓടി രക്ഷപ്പെട്ട് കയറിയതാണ്. നല്ല പേടി ണ്ടാര്ന്ന്.
ഇപ്പൊ സമാധാനായി.
നല്ലമ്പോലെ വര്‍ത്താനം പറേണത് കേട്ട്ട്ട് കാലം
എത്രായീന്നറിയൊ? ഞാന്‍ വെറുതെ പറഞ്ഞതല്ല.
ത് കേട്ട്ട്ട് വെറുതെ ന്റെ ബ്ലോഗീ കേറാന്‍ നോക്കണ്ട, പേട്യാവും.
പഴേ ദാര്ശനികന്മാര്ടെ ബാധ ഒഴിഞ്ഞിട്ടില്ല.
ഓ.. പാട്ട് പാടി ഉണ്ടാക്കിയതായിരുന്നു ല്ലേ . കൊള്ളാം... ഏതു പാട്ടാ പാടിയത്?
Post a Comment