Thursday, December 10, 2009

നഷ്ടമുദ്ര ചിന്തിപ്പിക്കുന്നത്

ഡാൻ ബ്രൌണിന്റെ “ലോസ്റ്റ് സിമ്പൽ” എന്ന നോവലിൽ നോയിട്ടിക് ശാസ്ത്രജ്ഞയായ കാതറീൻ ആത്മാവിന്റെ ഭാരം അളക്കുന്നുണ്ട്.കാതറീന്റെ “സ്പെസിമൻ” ആകാൻ തയ്യാറായ മരണാസന്നനായ മനുഷ്യനെ അദ്ദേഹത്തിന്റെ ഭാര്യയും,ഒരു സഹായിയും ചേർന്ന് വായുകടക്കാത്ത ഒരു സിലിണ്ട്രിക്കൽ ചേം‌ബറിനുള്ളിൽ അടക്കുന്നു.ദ്രവ്യത്തിന്റെ സകല അവസ്ഥകളിൽ നിന്നും ഒരുകണികപോലും നഷ്ടമാവാത്ത വിധത്തിൽ അത് അടക്കുന്നു.സിലിണ്ടറിൽ പുറത്തുള്ളവർക്ക് വ്യക്തമായും കാണാവുന്ന വിധത്തിൽ ഒരു വെയിംഗ് സ്കെയിലും ഉണ്ട്.എന്തായാലും നിമിഷങ്ങൾക്കകം “സ്പെസിമൻ” ജീവൻ വെടിയുന്നു.ഉദ്വേഗഭരിതമായ നിമിഷങ്ങൾക്കുശേഷം വലിയ തോതിൽ അല്ലെങ്കിലും സിലിണ്ടറിലെ ഭാരം കുറഞ്ഞതായി അടയാളസൂചികയിൽ കാണുന്നു.ആ കുറഞ്ഞഭാരം ആത്മാവിന്റേതാണെന്ന് കാതറിനും,സഹോദരനായ പീറ്റർ സോളമനും നായകനായ പ്രഫസ്സർ ലാംഗ്ടനെ ബോധ്യപ്പെടുത്തുന്നു.(എന്തൊക്കെ ഇല്ലേലും കക്ഷിക്ക് വെയിറ്റുണ്ട്.)

ഇതുവായിച്ച് പത്തുമിനിറ്റു കഴിഞ്ഞപ്പോഴാണ് ഒരു ചുള്ളിക്കമ്പ് കണ്ടാൽ അതിനെക്കുറിച്ചോർത്ത് ചിന്തിച്ച് ചിന്തിച്ച് കറങ്ങിത്തിരിഞ്ഞ് ചുള്ളിക്കാടിലും,പിന്നത് കുറ്റിക്കാട്ടിലും അവിടുന്നും കയറി ജോർജ്ജ്ബുഷിന്റെ കാര്യാലയത്തിൽ വരെ ചുമ്മാ കൂളായി കയറിപ്പോകുന്ന എന്റെ ബുദ്ധിക്ക് പണികിട്ടിയത്.

അതായത് നാം എന്തും അനുഭവിച്ചറിയുന്നത് പഞ്ചേന്ദ്രിയങ്ങൾ വഴിയാണ്.ദ്രവ്യത്തിന്റെയോ മറ്റോ പല അവസ്ഥകൾ മൂലമാണ്.എന്നുവച്ചാൽ ഭൂമിയിൽ സംജാതമായ എന്തൊക്കെയോ വഴി.കോടാനുകോടി ഗ്രഹങ്ങളിൽ ഈ അവസ്ഥകൾക്കതീതമായ പലതും നിലവിലുണ്ടാവില്ലേ?അവരുടേതായ അവസ്ഥയിൽ അവയൊക്കെ ജീവിക്കുന്നുണ്ടാവില്ലേ?ജീവൻ എന്നാൽ ഓക്സിജന്റെയും,ഹൈഡ്രജന്റെയും,അമിനോ ആസിഡുകളുടെയും മറ്റും സാമിപ്യമെന്നത് മനുഷ്യരായ നമുക്കല്ലേ?ഭൂമിയിലില്ലാത്ത ലവണങ്ങളും,മൂലകങ്ങളും അല്ലെങ്കിൽ നമുക്കു പേരിടാനാവാത്ത പല അവസ്ഥകളും അവയുടേതായ ജീവൻ ഉത്പാദിപ്പിച്ച് നിലനിർത്തുന്നുണ്ടാവില്ലെ?

ഇനി ഒരു പടവുകൂടി കടന്നുചിന്തിച്ചാൽ നാം വിശ്വസിക്കുന്നപ്രകാരം നമുക്ക് ആത്മാവിനെ കാണാനാവില്ലെങ്കിലും ആത്മാവിന് നമ്മെ കാണാനാകും എന്നാണ്.അതുപോലെ ചന്ദ്രനിൽ ഒക്കെ ജീവൻ ഉണ്ടെങ്കിൽ(ഇതിഹാസങ്ങൾ പറയുന്നത് മരണാനന്തരം ആത്മാക്കൾ നിവസിക്കുന്നത് ചന്ദ്രനിൽ ആണെന്നൊക്കെ അല്ലെ?) നാമവരെ കാണുന്നില്ലെങ്കിലും അവർക്ക് നമ്മെ കാണാമെന്നുണ്ടെങ്കിൽ നമ്മുടെ ചേട്ടന്മാർ വളരെ കഷ്ടപ്പെട്ട് ഈ ഉപഗ്രഹത്തിൽ ചെന്നിറങ്ങി,ഭാരിച്ച വസ്ത്രങ്ങളും വായുഅറകളും ചുമന്ന് കയ്യും കാലും ഉറക്കാതെ ഒഴുകിനടന്ന് ഇവിടെ മണ്ണുണ്ടോ,വെള്ളമുണ്ടോ,ജീവനുണ്ടോ,പുഴയുണ്ടോ എന്നൊക്കെ കാര്യമായിട്ട് പരിശോധിക്കുമ്പോ തൊട്ടടുത്ത് കൂട്ടം കൂടി വന്നു നിന്ന് അവർ പറയുന്നതെന്താവും?
വാല്..പണ്ടൊക്കെ എന്തുപറഞ്ഞാലും എല്ലാവരും കളിയാക്കുകയോ,ചീത്തപറയുകയോ ചെയ്യുന്നത് കൊണ്ട് ഞാൻ കഷ്ടപ്പെട്ടു കണ്ടെത്തിയ ചില കണ്ടുപിടുത്തങ്ങൾ വലുതായി വല്യ ശാസ്ത്രജ്ഞയാകുമ്പോൾ മാത്രം പുറത്തുവിടാം എന്നുകരുതി മനസ്സിൽ അടക്കിപ്പിടിച്ചു നടക്കണ്ടി വന്നിരുന്നു.അന്നൊക്കെ ഉറുമ്പു എത്ര ഉയരത്തുനിന്നു വീണാലും ഒന്നും പറ്റില്ല കാരണം അതിനു അസ്ഥികളില്ല,സൂര്യനിൽ പോകണമെങ്കിൽ ഇരുമ്പുകുപ്പായം ഇട്ടു പോയാൽമതി എന്നൊക്കെയുള്ള കണ്ടുപിടുത്തങ്ങൾ എന്റെ പാവം കുഞ്ഞു മനസ്സിലിരുന്നു വിങ്ങിയിരുന്നു.ഇന്നിപ്പോ തോന്നലുകളൊക്കെ തോന്നുമ്പൊ പുറത്തുവിട്ട് എന്റെ കോഴിക്കുഞ്ഞിന്റെ കരളോളം പോന്ന മനസ്സിനെ ടെൻഷൻ ഫ്രീ ആക്കിവക്കാൻ സഹായിക്കുന്ന ബ്ലോഗ്ഗറിനുമ്മ.

18 comments:

ദിലീപ് വിശ്വനാഥ് said...

പുസ്തകം വായിച്ചു വട്ടായ ആളുകളെ കുറിച്ച് കേട്ടിട്ടുണ്ട്. നമുക്ക് പരിചയമുള്ള ഒരാള്‍ അങ്ങനെ ആവുന്നത് ആദ്യമായി ആണ്.

എന്തായാലും വെറുതെ വായിച്ചു പുസ്തകം അടച്ചു വെക്കുന്ന ആളുകളേക്കാള്‍ നല്ലതാണ് ഇങ്ങനെ ചിന്തിക്കുന്ന ആളുകള്‍.

ഏ.ആര്‍. നജീം said...

വായിച്ചു വന്നപ്പോള്‍ ഞാനും ദിലീപ് പറഞ്ഞത് പോലെ ഓര്‍ത്തു കൈവിട്ടു പോയോന്ന്.. പിന്നെ മനസ്സിലായി അതും സത്യമാണെന്ന്..


നമ്മുടെ മനസ്സിനു ഉള്‍ക്കൊള്ളാനാവുന്നതിലും വിപുലമായ ഇത്തരം സത്യങ്ങള്‍ അവിശ്വസനീയമായി തോന്നുമ്പോള്‍ ഞാന്‍ ചെയ്യുന്നതെന്തെന്നോ...

ഒക്കെ ദൈവം എന്ന ഒരു ശക്തിയുടെ വിളയാട്ടം എന്നങ്ങ് വിശ്വസിക്കും

വിജ്ഞാനപ്രദമായ പോസ്റ്റിനു അഭിനന്ദനങ്ങള്‍...

ആഗ്നേയ said...

കാടുകയറുന്ന ചിന്തകൾ :)

Manoraj said...

കാടുകയറുന്ന ചിന്തകൾ

sariyanu... ethayalum puthiya pusthakam orennam ariyan patti..

pinne, njan oru puthiya post ittitunu.. abhiprayam ariyikkumallo?

ശ്രീ said...

ഹോ! ചേച്ചി ഒരു ഒന്നൊന്നര സംഭവം തന്നെ ;)


ദിലീപ് മാഷ് പറഞ്ഞത് പോലെ വെറുതെ വായിച്ചു പുസ്തകം അടച്ചു വെക്കുന്ന ആളുകളേക്കാള്‍ നല്ലതാണ് ഇങ്ങനെയുള്ള രസമുള്ള ചിന്തകള്‍, കേട്ടോ :)

Ashly said...

"ഉറുമ്പു എത്ര ഉയരത്തുനിന്നു വീണാലും ഒന്നും പറ്റില്ല കാരണം അതിനു അസ്ഥികളില്ല"

I still believe that. Have you ever seen any ant walking with plaster in hand, leg or in any part of the body ?

Rare Rose said...

ഹോ..ഇതൊക്കെ വായിച്ചെനിക്ക് രോമാഞ്ചം വരുന്നു ആഗ്നൂ.ഒന്നാമതേ ഈ ആത്മാക്കള്‍ന്നൊക്കെ പറയുന്നത് വായിക്കാന്‍ തന്നെ എനിക്കു വലിയ ഇഷ്ടമാണു.ഇനിയിപ്പോള്‍ ലോസ്റ്റ് സിംബലിനെ എവിടന്നെങ്കിലും തപ്പിപ്പിടിച്ചു വായിക്കാതെ എനിക്കു ഉറക്കം വരില്ല..:)

ഞങ്ങള്‍ക്ക് ഇവിടേം സ്വൈര്യം തരില്ലേ എന്നാവും ന്യായമായിട്ടും നീല്‍ ആംസ്ട്രോങ്ങിനോടും കൂട്ടരോടും ആത്മാക്കള്‍ ചന്ദ്രനില്‍ വെച്ച് പറഞ്ഞിരിക്കാന്‍ സാധ്യത അല്ലേ.;)

Calvin H said...

മറ്റൊരു തരം രാസഘടനയോട് കൂടിയ ജീവൻ എന്ന സാദ്ധ്യത തള്ളിക്കളയാൻ കഴിയില്ല.

Typist | എഴുത്തുകാരി said...

ഞാനും വിചാരിച്ചു വട്ടായോ എന്നു്.അത്ര പ്രശ്നത്തിലേക്കെത്തിയിട്ടില്ല, സമാധാനം! :)

ആഗ്നേയ said...

ദിലീപേ വട്ടായത് ഇപ്പോഴെ മനസ്സിലായുള്ളു..പക്ഷേ ഞാൻ സീരിയസ്സായി പറഞ്ഞതാ..:)
നജീം..അതേയതെ..:)
ശ്രീ..പിന്നല്ലാതെ.:)
മനോരാജ്..വരാം നോക്കാം :)
കുമാരൻ :)

ആഗ്നേയ said...

ആഷ്‌ലി എന്നെയങ്ങു കൊല്ലു..
റോസ് ഞാനുദ്ദേശിച്ചത് ആത്മാക്കൾ എന്നല്ല.അവിടെയുള്ള നിവാസികൾ എന്നാണ്..അവർക്കു നമ്മെകാണാൻ കഴിവുണ്ടെങ്കിൽ
അവരുടെ വാസസ്ഥാനം “ജീവയോഗ്യമാണോ” എന്ന് കോടികൾ ചിലവിട്ട് പരിശോധിക്കുന്ന നമ്മെപ്പറ്റി അവരെന്താവും പറയുക?:)
കാൽ‌വിൻ തീർച്ചയായും..കോടാനുകോടി ഗ്രഹങ്ങളുണ്ടായിട്ടും ഭൂമിയിൽ മാത്രം ജീവൻ എന്നതും,ഭൂമിയിലെ സാഹചര്യങ്ങളാണ്,അല്ലെങ്കിൽ ഭൂമിയിലുള്ളവക്ക് നിലനിൽക്കാൻ ആവശ്യമായ ഘടകങ്ങളാണ് ജീവന്റെ അടിസ്ഥാനം എന്ന് ചിന്തിക്കുന്നത് വിഡ്ഢിത്തമാണെന്ന്
തോന്നാറുണ്ട്.:-)
ടൈപ്പിസ്റ്റേ എന്നേ കൈവിട്ടുപോയതാ..:)
എല്ലാവർക്കും താങ്ക്സ്..

Kaithamullu said...

കര്‍ത്താവേ, എനിക്കും വട്ടായോ?

ആഗ്നേ,
;-0)
(ബാക്കി പിന്നെ)

Unknown said...

ചിന്തകള്‍ കാട് കയറുന്നത് ചിലപ്പോഴൊക്കെ നല്ലതാണ്... അതേ പോലെ മനസ്സിനെ ചിന്താശൂന്യമായി ചില നിമിഷങ്ങളില്‍ നിലനിര്‍ത്തുന്നതും അതിലേറെ നല്ലത്.

Jayesh/ജയേഷ് said...

വൈകുന്നേരം ചുമ്മാ പഞ്ചഗുട്ടയിലെ ഹിമാലയ ബുക്സിലേയ്ക്ക് പോയിരുന്നു. അവിടെ വലിയ ഒരു തൂണ്‍ പോലെ ഡാന്‍ ബ്രൌണിന്റെ പുസ്തകം അടുക്കി വച്ചിരിക്കുന്നത് കണ്ടു. വില കണ്ടപ്പോള്‍ തൂണല്ല മതിലാണെന്ന് മനസ്സിലായി. പിന്നെ പാവം ദസ്തേവിസ്കിയേയും കൊണ്ട് വന്നു..അടുത്ത മാസം വാങ്ങാന്‍ ശ്രമിക്കാം .. :)

ആഗ്നേയ said...

ജയേഷേ അതൊരു നല്ല വർക്ക് ആണെങ്കിലും 700 രൂപ കൊടുത്തത് അധികമായെന്ന് തന്നെ വായിച്ചുകഴിഞ്ഞപ്പം തോന്നി.എല്ലാം കഴിഞ്ഞപ്പോ ദേണ്ട് കെടക്കണ് പി.ഡി.എഫ് രൂപത്തിൽ സാധനം എന്റെ മെയിൽ ബോക്സിൽ.ആ വഴിക്കു വായിച്ചുനോക്ക്യാപോരെ?

സുല്‍ |Sul said...

ഇപ്പോഴും ആഗ്നയുടെ തലയിലെ കിഡ്നി വര്‍ക്കിങ് കണ്ടീഷന്‍ ആണെന്നറിഞ്ഞതില്‍ സന്തോഷം.

“ഭൂമിയിലുള്ളവക്ക് നിലനിൽക്കാൻ ആവശ്യമായ ഘടകങ്ങളാണ് ജീവന്റെ അടിസ്ഥാനം എന്ന് ചിന്തിക്കുന്നത് വിഡ്ഢിത്തമാണെന്ന്
തോന്നാറുണ്ട്“ - അതു ചുമ്മ. ഇതാണ് ജീവന്‍... ഇതു മാത്രമാണ് ജീവന്‍. അതല്ലാതെ മറ്റൊന്ന് ഉണ്ടെങ്കില്‍ അത് മറ്റൊന്നായിരിക്കും അതു ജീവനല്ല. ജീവനില്ലാത്ത ജീവനായിരിക്കും. ങാ.

-സുല്‍

സുല്‍ |Sul said...

ഇലക്ട്രിസിറ്റിയെ ആരും ജീവന്‍ എന്നു പറയുന്നില്ലല്ലൊ. അതു പൊലെ.

മഴവില്ലും മയില്‍‌പീലിയും said...

ചിന്തിച്ചാലൊരന്തവുമില്ല ചിന്തിച്ചില്ലേല്‍ ഒരു കുന്തവുമില :)