Saturday, January 22, 2011

നിരാശകളുടെയും മറന്നുവക്കലുകളുടേയും നീട്ടിയെഴുത്തുകൾ

രണ്ട് മാസം മുൻപ്, നർത്തകിയും അഭിനേത്രിയുമായിരുന്ന പ്രൊതിമാബേഡിയുടെ ആത്മകഥ “ടൈംപാസ്സ്”വായിക്കാനിരിക്കുകയായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ മുതൽ സൌന്ദര്യറാണി, മോഡൽ, വിവാദനായിക, പ്രശസ്ത നർത്തകി എന്ന രീതിയിൽ അവരെക്കുറിച്ച് വലിയൊരു ചിത്രം മനസ്സിലുണ്ട്. ആദ്യമൊക്കെ അവരുടെ ശരീരത്തിന്റെയും മനസ്സിന്റെയും ഉന്മാദം നിറഞ്ഞ സ്വാതന്ത്ര്യപ്രഖ്യാപനങ്ങൾ മനസ്സിനൂർജ്ജമായെങ്കിൽ വായനമുന്നോട്ട് നീങ്ങുംതോറും ആത്മാവിൽ സ്വതന്ത്ര എന്ന മുൻധാരണമാറി മനസ്സിൽ സഹതാപം നിറയാൻ തുടങ്ങി.എന്നാൽ ഇടക്കുവച്ചെപ്പോഴോ വായന അവരിൽ നിന്നും മകൻ സിദ്ധാർത്ഥിലേക്ക് വഴിമാറിപ്പോയി. എപ്പോൾ എവിടെ വച്ച് എന്നറിയില്ല.എപ്പോഴൊ.

മകൾ പൂജാബേഡിയെക്കുറിച്ച് എനിക്ക് മുൻപേ അറിയാം..(പ്രൊതിമയെപ്പറ്റി ഞാൻ ആദ്യം കേൾക്കുന്നതെ പൂജാബേഡിയുടെ അമ്മ എന്നരീതിയിലാണ്)ഈ ആത്മകഥയില്പോലും കോണ്ഡം ഗേളും, മാദകാഭിനേത്രിയുമായിരുന്നുവെന്നും, പിന്നീട് വിവാഹിതയുമായി കഴിയുന്നുവെന്നും ഉള്ള പരാമർശം മാത്രമേ ഉള്ളുവെങ്കിലും ഹൈസ്കൂൾ, കോളേജ് കാലഘട്ടങ്ങളിൽ സ്റ്റാർ ഡസ്റ്റും, ഫിലിംഫെയറും, ഇന്ത്യാ ടുഡെയുടെ അവസാന രണ്ടുപേജുമെല്ലാം വഴിപാടുപോലെ മുടങ്ങാതെ വായിച്ചിരുന്ന എനിക്ക് മാത്സിലും സോഷ്യോളാജിയിലും ഉയർന്ന റാങ്കോടെ ബിരുദവും ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയ മിടുക്കിയെ അറിയാം, അക്കാലത്തെ ഒന്നാംനിര നായികമാരായിരുന്ന ദിവ്യഭാരതി, രവീണ, പൂജാഭട്ട് എന്നിവരെപ്പോലെ അഭിമുഖങ്ങളിൽ വിഡ്ഢിത്തങ്ങളും, ബാലിശമായ പുലമ്പലുകളും എഴുന്നള്ളിക്കാതെ ജീവിതത്തെക്കുറിച്ചും, സ്വന്തം കരിയറിനെക്കുറിച്ചും, രതിയെക്കുറിച്ചുമെല്ലാം പ്രായത്തിൽ കവിഞ്ഞവിവേകത്തോടെ സംസാരിച്ചിരുന്ന കൌമാരക്കാരിയെ അറിയാം,വിവാഹിതയാകുന്ന സമയത്ത് അവർ മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് രംഗത്തെ മുൻനിര ഷെയർ ബ്രോക്കർമാരിൽ ഒരാളായിരുന്നുവെന്നുമറിയാം. നിക്കിയുമായുള്ള കബീർബേഡിയുടെ വിവാഹത്തിന് അമ്മയും മകളും കൂടെ പുഞ്ചിരിയൊടെ സാക്ഷിയായി നിൽക്കുന്ന രംഗം പല മാസികത്താളുകളിലും കണ്ട് കൌതുകത്തോടെ നോക്കിയിരുന്നിട്ടുണ്ട്. അമ്മയുടെ സ്നേഹിതരിൽ നിന്നും കാമുകന്മാരിൽ നിന്നും വിവരങ്ങളും കത്തുകളും ശേഖരിച്ച് പ്രൊതിമയുടെ ആത്മകഥ പൂർത്തിയാക്കിയതും പൂജയാണ്. പക്ഷേ സിദ്ധാർത്ഥിനെക്കുറിച്ച് ഞാനൊന്നും മുൻപ് കേട്ടിട്ടില്ല. അവനെക്കുറിച്ച് എനിക്കൊന്നുമറിയില്ല. ആദ്യമായി കേൾക്കുന്നത് “ടൈം പാസ്സി”ലൂടെ. എന്നിട്ടും പിന്നീടങ്ങോട്ട് കണ്ണുകൾ തിരഞ്ഞതുമുഴുവൻ സിദ്ധാർത്ഥിനെ. കഥ മുന്നോട്ട് ചെല്ലുംതോറും പൂജ പലയിടത്തും വരുന്നുണ്ട്. അപ്പോഴും സിദ്ധാർത്ഥിനെ അത്രകാര്യമായി കാണുന്നേയില്ല. പ്രൊതിമയെ ഞാൻ ഓടിച്ചുവായിച്ചു വിട്ടുകളയാൻ തുടങ്ങി. കബീറിന്റെ അവഗണനയിൽ അവരുടെ മനസ്സുനോവുമ്പോൾ ഭീരുവും സ്വാർത്ഥനും അരക്ഷിതനുമായ ഒരുവനെ മനസ്സുനിറഞ്ഞ് പ്രണയിക്കുന്ന ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയുടേയും അനിവാര്യവിധിയെന്ന് ഞാൻ സ്വയം സമാധാനിപ്പിച്ചു. നൃത്യഗ്രാം തുടങ്ങാനുള്ള കഷ്ടപ്പാടുകൾ, പിന്നീട് ജീവിതത്തിലങ്ങോളമിങ്ങോളമുണ്ടാവുന്ന തിക്താനുഭവങ്ങൾ, കാമുകന്റെ മരണം എവിടെയും എന്റെ മനസ്സുടക്കുന്നില്ല. ഒടുവിൽ സിദ്ധാർത്ഥ് കടന്നുവന്നു. അതിബുദ്ധിശാലിയായിരുന്ന യുവാവ്. പക്ഷേ ഏതൊക്കെയോ അരക്ഷിതകളിൽ കുടുങ്ങിയവൻ ഞാൻ ഭയപ്പെട്ടതുപോലെ സ്വയം അവസാനിപ്പിക്കുന്നു.

എന്തോ കഥയവസാനിപ്പിച്ച് പുസ്തകം മടക്കിവച്ചപ്പോഴും എന്റെ കണ്ണുനിറഞ്ഞത് സിദ്ധാർത്ഥിനെയോർത്ത്. പ്രൊതിമയുടെ മരണം പോലും എന്നിലാശ്വാസമാണുണർത്തിയത്. സ്വന്തം സ്വത്വം അറിഞ്ഞുകഴിഞ്ഞഒരു സ്ത്രീയുടെ മനസ്സിലും മറ്റൊരു പ്രണയം പിന്നെയുണ്ടാകില്ല. സ്വന്തം ശക്തിയെ നേരിട്ടറിയാനുള്ള യാത്രയ്ക്കിടയിലാണു പ്രൊതിമ അപകടത്തിൽപ്പെട്ട് മരിക്കുന്നതും. ഒരു സ്ത്രീയെ സംബന്ധിച്ച് സ്വയം അറിയാതെ മരിച്ചു പോകുന്നതിനേക്കാൾ നൂറിരട്ടി ഭയാനകമാണ് സ്വയം അറിഞ്ഞുകഴിഞ്ഞും ജീവിതം തുടരുക എന്ന് വിശ്വസിക്കുന്ന ആളാണു ഞാൻ. അതുകൊണ്ടുതന്നെ പ്രൊതിമ തികച്ചും ഭാഗ്യവതിയാണെന്ന് തോന്നിയതിനാലാവാം മനസ്സിലൊരു ഭാരമായി അവരവശേഷിക്കാഞ്ഞത്. മുന്നൂറു പേജിലധികമുള്ള ആ പുസ്തകത്തിൽ കഷ്ടിപത്തുപേജിലേ സിദ്ധാർത്ഥ് കാര്യമായി ഉള്ളുവായിരിക്കാം. പക്ഷേ താനനുഭവിച്ച ഏതുദുഃഖത്തെ വിവരിക്കുന്നതിനേക്കാൾ മനസ്സുരുകി പ്രൊതിമ എഴുതിയത് അവനെക്കുറിച്ചാണെന്ന് എനിക്ക് തോന്നി. “ഞാനവനെ സ്നേഹിച്ചിരുന്നു മറ്റാരെക്കാളെന്ന് “നിസ്സഹായയായവർ ആണയിടുന്നുണ്ടായിരുന്നു. പുസ്തകത്തിലെവിടെയും അങ്ങനെയൊരു സൂചനയില്ലെങ്കിലും അമ്മയെ ഒരുപാടു സ്നേഹിച്ച് സ്നേഹിച്ച് അവർ തന്നെ ഇട്ടിട്ടുപോയതിൽ വെറുക്കാൻ ശ്രമിച്ചിട്ടും അതിനാകാതെ സ്നേഹവും പകയും ഒന്നിച്ച് കത്തിപ്പുകഞ്ഞ് അവൻ സ്വയം നശിപ്പിച്ച് അവസാനിപ്പിച്ചു കളഞ്ഞതാണെന്നൊരു തോന്നൽ വലിയൊരു സങ്കടം പോലെ എന്റെയുള്ളിൽക്കിടന്നു. എത്രയാലോചിച്ചിട്ടും ആ ഒരു തോന്നലിന്റെ കാരണം മനസ്സിലായില്ല. ഒരു കൂട്ടുകാരനോട് ഇതുപറഞ്ഞപ്പോൾ ടൈംപാസ്സ് വായിച്ചാൽ സങ്കടം തോന്നേണ്ടത് പ്രൊതിമയോടുതന്നെയാണെന്നവൻ തർക്കിച്ചു. അമ്മയും മുത്തശ്ശിയും എഴുത്തുകാരിയുമായ കൂട്ടുകാരിയോട് പറഞ്ഞപ്പോൾ അതെ എന്ന് സമ്മതിക്കുക മാത്രമല്ല അല്പനിമിഷം മൌനമായി നിൽക്കുകകൂടി ചെയ്തു. എന്തായിരിക്കാം ഞങ്ങൾക്കങ്ങനെ തോന്നാനെന്ന് എനിക്കപ്പോഴും മനസ്സിലായതുമില്ല.

ഇന്നലെ യാദൃശ്ചികമായി “സംഘടിത” മാസികയിൽ ഡോ.ഖദീജാ മുംതാസ് സ്വന്തം ഉമ്മയെക്കുറിച്ചെഴുതിയ സ്മരണിക വായ്ച്ചപ്പോൾ അമ്പരന്നിരുന്നുപോയി. എന്റെ ഉമ്മയെക്കുറിച്ച് ഞാനോ ഏകസഹോദരിയൊ എന്നെങ്കിലും എഴുതിയാൽ പേരും ജീവിതസാഹചര്യങ്ങളുമൊഴിച്ചാൽ അതാകുറിപ്പിൽ നിന്നും ഒട്ടും വ്യത്യസ്തമാകാനിടയില്ല. ഉമ്മയെക്കുറിച്ച് ഇടക്കെല്ലാം ബ്ലോഗ്ഗിലെഴുതിയിടണമെന്ന് ഓർക്കാറുണ്ടെങ്കിലും ഡോ.ഖദീജാ മുംതാസിനെപ്പോലെ ഉമ്മയെപ്പറ്റി ഇല്ലാക്കഥകൾ എഴുതിയിട്ടേക്കുമോ എന്നുള്ള ഭയം എന്നെയും അതിൽനിന്നും വിലക്കുന്നുണ്ട്. മനസ്സിൽ വലിയൊരു വിഗ്രഹമാണെങ്കിലും സ്നേഹം, ത്യാഗം, സഹനം എന്നിവയിലൂന്നിയൊരു കുറിപ്പ് ഉമ്മയെക്കുറിച്ച് എനിക്കോ എന്റെ ഇത്തക്കോ എഴുതാനാകില്ല.

ഡോക്ടറുടെ ഉമ്മ ഫാത്തിമ ബന്ധുക്കൾക്കും അയൽവാസികൾക്കും അങ്ങേയറ്റം പ്രിയങ്കരിയാണ്. കാരുണയ്ത്തിന്റെ,സ്നേഹത്തിന്റെ പ്രതീകമാണ്. വെറുമൊരു മുസ്ലിം വിധവയായിരിക്കേ ഒൻപതു പെൺകുട്ടികളെ നേരാം വണ്ണം വളർത്തി അവരെ അസൂയാവഹമായ നിലയിൽ എത്തിക്കാൻ കഴിഞ്ഞവളാണ്. ഇതിഹാസസമാനമായ ജീവിതം നയിച്ച ഫാത്തിമയെപ്പറ്റി അവർക്കൊക്കെ നല്ലതേ പറയാനുള്ളൂ. എന്നാൽ മക്കൾക്ക് അവർ വലിയൊരു ദേഷ്യക്കാരി. ഉമ്മയുടെ അടിയുടേയും പരിഹാസങ്ങളുടേയും പോറലുകൾ ഏറെപ്പതിഞ്ഞ ശരീരങ്ങളുമായാണ് അവർ വളർന്നുവന്നത്. സ്നേഹം, ത്യാഗം, സഹനം എന്നിവയിൽ തളച്ചിടപ്പെടാനുള്ള ജന്മമായിരുന്നില്ല അവരുടേത്. ഒമ്പത് പെണ്മക്കളുടെ ഉമ്മയാകുന്നതിനപ്പുറം അവർ പൂർണ്ണവ്യക്തിയായിരുന്നു. അതീവസങ്കീർണ്ണമായ സ്വന്തം വ്യക്തിത്വത്തെ നിരന്തരം പ്രകാശിപ്പിച്ചു പടവെട്ടി മുന്നേറിയ പോരാളി. സ്വന്തം വ്യക്തിത്വത്തെ നിരാകരിച്ചുകൊണ്ടുള്ളൊരു സമരസപ്പെടലിനോ, സ്നേഹത്തിനോ, സൌഹൃദത്തിനോ ഒരിക്കലും തയ്യാറാകാതിരുന്ന ഒരുവൾ.

ഒരെഴുത്തുകാരിയും ഡോക്ടറുമാകണമെന്നതായിരുന്നു ഫാത്തിമയുടെ സ്വപ്നം. പക്ഷേ മെഡിസിൻ പഠനം ഇടക്കുവച്ച് നിറുത്തി ഒരിടത്തരം വീട്ടമ്മയായി മാറേണ്ടിവന്നു അവർക്ക്. മുപ്പതുവയസ്സുതികയും മുൻപേ ഒന്നും രണ്ടും വയസ്സു വ്യത്യാസത്തിൽ എട്ടുമക്കൾ. ആ നിരാശകളും അടക്കിവച്ച സ്വാതന്ത്ര്യദാഹവും അഭിമാനബോധവുമായിരിക്കണം അവരെ ഒരു സ്ഥിരം വഴക്കാളിയാക്കിയത്. അമ്മയായിരിക്കുന്നിടത്തോളം തന്നെ തികഞ്ഞ ഒരു സ്ത്രീകൂടി ആയിരിക്കാൻ അവർ ധൈര്യം കാട്ടി. പക്ഷേ മക്കളാഗ്രഹിച്ചത് എല്ലാ അമ്മമാരെയും‌പോലെ ക്ഷമയോടെ സഹനത്തോടെ, നിശ്ശബ്ദതമായി തങ്ങളെ പരിപാലിക്കുന്നവളെ. തങ്ങളുടെ ഉമ്മ മാത്രമായി അവർ ശിഷ്ടജീവിതം ജീവിച്ചുതീർക്കാത്തതിൽ അല്പം മുതിർന്നപ്പോഴും അവർക്ക് അസംതൃപ്തിയും ലജ്ജയുമുണ്ടായിരുന്നു.
പതിനാറുവയസ്സുമുതൽ ഉമ്മുമ്മയും ആറുസഹോദരങ്ങളുമടങ്ങിയ കുടുംബത്തെ പരിപാലിച്ചുവന്നവളാണ് എന്റെ ഉമ്മ സൈനാബി. ഇരുപത്തിനാലാം വയസ്സിൽ വിവാഹിതയായ ശേഷവും ഉമ്മ സ്വന്തം വീട്ടിൽത്തന്നെ താമസിച്ചു. ഉപ്പ മെഹറുകൊടുത്ത സ്വർണ്ണം കൊടുത്ത് ഒരനിയത്തിയെ വിവാഹം കഴിപ്പിച്ചയച്ചു. ഒടുവിൽ ഉപ്പുപ്പയും മാമമാരും ഗൾഫിൽ പോയശേഷമാണ് ഉമ്മ സ്വന്തം ജീവിതം ഭദ്രമാക്കാൻ തുടങ്ങിയത്.

ബാങ്കിൽ ഉയർന്ന‌ഉദ്യോഗമുണ്ടായിരുന്നെങ്കിലും ഭർത്താവുപേക്ഷിച്ചുപോയപ്പോൾ സ്വന്തമായി വീടുവച്ചതും, ഞങ്ങൾ രണ്ട് പെണ്മക്കളെ വളർത്തിയതും, പഠിപ്പിച്ചതും, വിവാഹം കഴിപ്പിച്ചയച്ചതുമെല്ലാം അങ്ങേയറ്റം ബുദ്ധിമുട്ടിയാകണം. ഒന്നുമല്ലെങ്കിലും പലസമയത്തും അവശ്യം ലഭിക്കേണ്ട വൈകാരിക പിന്തുണ ലഭിക്കാതെ വന്നപ്പോഴെങ്കിലും പലപ്പോഴുമവർ പതറിപ്പോയിട്ടുണ്ടാവണം. എന്നിട്ടും ഉമ്മ ജീവിച്ചത് സ്വയം നിറവുള്ള വ്യക്തിയായിട്ടായിരുന്നു. ഉമ്മയെ കരഞ്ഞുപിഴിഞ്ഞ് ഞാനധികം കണ്ടിട്ടില്ല. ഉല്ലാസവും പ്രസരിപ്പുമുള്ള ദീപ്തമായ സാന്നിധ്യമായിരുന്നു എപ്പോഴുമവർ. തന്റെ ഒരിഷ്ടവും വാശിയും ഒന്നിനുവേണ്ടിയുമവർ വേണ്ടെന്നുവച്ചില്ല. അങ്ങനെ മുഴുവൻ പറയാൻ പറ്റില്ല. ബാങ്കിലെ അസിസ്റ്റന്റ് സെക്രട്ടറിയിൽ നിന്നും സെക്രട്ടറിയായുള്ള സ്ഥാനക്കയറ്റമവർ മക്കൾക്കായി വേണ്ടെന്നുവച്ചിരുന്നു. തിരക്കുകളും യാത്രകളും ഒഴിവാക്കാനായി മാത്രം.

എങ്കിലും സ്വന്തം ഇഷ്ടങ്ങളുടെ നിറവിലവർ ആരെയും അസൂയപ്പെടുത്തുന്ന വ്യക്തിത്വമായി ജീവിച്ചു. ആ വാശികളും ഇഷ്ടങ്ങളും നിറവേറാ‍നവർ സ്വന്തം മാതൃത്വവുമായി നിരന്തരം കലഹിച്ചു. ക്രൂരമുഖം കാണിച്ചു ഭയപ്പെടുത്തി മക്കളെ നിശ്ശബ്ദരാക്കി. ഇന്നും ഈ അറുപത്തിമൂന്നാം വയസ്സിലും സ്വന്തം വാശികൾക്കായി ആറുവയസ്സുള്ള പേരക്കിടാവിനൊടുപോലും ഉമ്മ നിരന്തരം വഴക്കിടുന്നു, വാശികാണിക്കുന്നു. ഇന്നും അസൂയയുളവാക്കും വിധം ജീവിക്കുന്നു. അപ്പോഴും മക്കളുടെ ഓരോ കുഞ്ഞുസങ്കടങ്ങളും തൊട്ടറിയുന്നു. വിദേശത്തായിരിക്കുമ്പോൾ പോലും മക്കളപകടത്തില്പെടുന്ന പാതിരാവുകളിൽ ഉറക്കത്തിൽനിന്നും ഞെട്ടിയെണീറ്റ് മക്കളെക്കാണാൻ വാശിപിടിക്കുന്നു.
ഒമ്പതും പെണ്മക്കളായതുകൊണ്ടാവാം ഫാത്തിമയെ അവർ തിരിച്ചറിഞ്ഞതും, അലിവോടെ കൂടുതൽ സ്നേഹിച്ചതും, ഉൾക്കരുത്തോടെ മുന്നോട്ട് നടന്നത് സ്വന്തം സ്വപ്നങ്ങൾ കയ്യെത്തിപ്പിടിച്ചതും. പ്രൊതിമയെ പൂജക്കുമാത്രം ഉൾക്കൊള്ളാനായതും അതാവണം.എല്ലാ പെണ്മക്കളും അവരവരുടെ അമ്മമാരുടെ വ്യഥകളുടെ, നഷ്ടങ്ങളുടെ, സ്വപ്നങ്ങളുടെ, പൂർത്തിയാക്കാൻ കഴിയാതെപോയ നിയോഗങ്ങളുടെ നീട്ടിയെഴുത്തുകളാണെന്ന് ഖദീജാ മുംതാസ്. ഞാനും അവളുമതേ. അതുകൊണ്ടാണ് ഇന്നുഞങ്ങൾ ഉമ്മയെ തിരിച്ചറിയുന്നതും ഞങ്ങളുടെ സ്വാർത്ഥതയും പരിഭവം നിറഞ്ഞ എണ്ണിപ്പെറുക്കലുകളും എത്രയോ വിലകുറഞ്ഞതായിരുന്നെന്ന് കുറ്റബോധത്തോടെ ഓർക്കുന്നതും.

ഒരമ്മയും അമ്മ മാത്രമായിരിക്കുന്നില്ല,പ്രകടിപ്പിക്കാൻ കഴിഞ്ഞതും, കഴിയാത്തതുമായ വികാരങ്ങളുള്ള പൂർണ്ണവ്യക്തികൾ തന്നെയാണ് അവരോരോരുത്തരും എന്ന് പറഞ്ഞാണ് ഡോ. ഖദീജാമുംതാസ് സ്മരണിക അവസാനിപ്പിക്കുന്നത്. ശരിയാണ്. പുറകോട്ട് വിളിക്കുന്നതും, മുന്നോട്ട് നയിക്കുന്നതുമായ സകല വഴികളുടേയും പ്രലോഭനങ്ങളേയും, സാധ്യതകളേയും കടമകളുടെ, നിയോഗങ്ങളുടെ പൊള്ളന്യായങ്ങളിൽ പൊതിഞ്ഞ് കണ്ടില്ലെന്ന് നടിക്കാനാകും. പക്ഷേ സദാനൃത്തം ചെയ്യാൻ പ്രേരിപ്പിച്ച് ഉള്ളിൽനിന്നുയരുന്ന വിളികളെ എല്ലായ്പ്പൊഴും കണ്ടില്ലെന്ന് എനിക്കും നടിക്കാനാകാറില്ല. മറന്നു‌വച്ചിടങ്ങളിൽ നിന്നെല്ലാം വല്ലപ്പോഴുമൊന്ന് പൊടിതട്ടി സ്വയം കണ്ടെക്കാനുള്ള തത്രപ്പാടിനിടയിൽ വേണ്ടെന്നുവച്ചാലും കരഞ്ഞുപ്രാർത്ഥിച്ചാലും ഒഴിഞ്ഞുപോകാത്ത ചില നിമിഷങ്ങളും ചെയ്തികളും മുന്നിൽ‌വരാറുണ്ട്.

നാളെ സ്വയം കണ്ടെടുക്കലുടെ വഴിയിൽ‌വച്ച് എന്റെ മകളും അലിവോടെ ഉമ്മയുടെ ഭ്രാന്തുകൾക്കും ക്രൂരതകൾക്കും മാപ്പുതരുമായിരിക്കാം. എല്ലാ അർത്ഥത്തിലും അവൾക്കെന്നെ മനസ്സിലാക്കാനും എന്നിൽ നിന്നും ശക്തിയും ഊർജ്ജവും സംഭരിക്കാനും അവൾക്കാകുമായിരിക്കാം. അല്ലെങ്കിലും ഇപ്പോഴേ “മോൾക്കിന്നു ചിക്കനുണ്ടാക്കിത്തരാം ന്നു പ്രോമിസ് ചെയ്തത് ഉമ്മ മറന്നുപോയല്ലോ“ എന്ന് സങ്കടപ്പെട്ടാൽ “ഞാൻ ഒന്നൂടി ഓർമ്മിപ്പിക്കാൻ വിട്ടുപോയതോണ്ടല്ലേ ഉമ്മ മറന്നുപോയതെന്ന്“ സ്വയം കുറ്റമേറ്റെടുത്ത് കവിളിലുമ്മതന്ന് ഉമ്മാനെ ഹാപ്പിഗേളാക്കി വക്കും എന്റെ ആറുവയസ്സുകാരി.

അവനോ? അവളേക്കാൾ അല്പം സ്നേഹക്കൂടുതൽ എനിക്കില്ലേ എന്ന് ഞാൻ സംശയിക്കുന്ന, ഉമ്മ എന്റെ ബെസ്റ്റ് ഫ്രെണ്ടല്ലേന്ന് കൂടെക്കൂടെ പറയുന്ന, ഒൻപതുവയസ്സായിട്ടും ഇന്നും രാത്രി അനിയത്തി ഉറങ്ങാൻ കാത്തിരുന്ന് അവളെ എന്റടുത്തുനിന്നും തള്ളിമാറ്റി എന്റെ നെഞ്ചിൽ മുഖം‌പൂഴ്ത്തി മാത്രം ഇപ്പോഴും ഉറങ്ങുന്ന എന്റെ മകൻ.
നാളെ ചിന്തകൾകൊണ്ട് പൂർണ്ണമായും ആൺലോകത്തിലേക്ക് കൂടുമാറിക്കഴിഞ്ഞാൽ പിന്നെ എന്നെങ്കിലും അവനെന്നെ മനസ്സിലാകുമോ?

43 comments:

ആഗ്നേയ said...

രണ്ട് വായനകൾ :)

ദിലീപ് വിശ്വനാഥ് said...

നന്നായിട്ടുണ്ട് ഫെമി. ശരിക്കും ഒരു നല്ല പുസ്തകപരിചയം.

Jasy kasiM said...

ഉമ്മിയെ ഓർത്തു..മനസ്സിലെന്നും സ്വപ്നമായി കൊണ്ടുനടക്കുന്ന പിറക്കാതെ പോയ മകളെയോർത്തു.എന്നെ ജീവിതത്തിലേക്ക് ചേർത്തുനിർത്തുന്ന മകനെപറ്റിയോർത്തു..മനസ്സിൽ തൊട്ടു ഈ എഴുത്ത്..

Yasmin NK said...

നന്നായ്,ഒരു സ്ത്രീക്ക് മാത്രമേ മറ്റൊരു സ്ത്രീയുടെ മനസ്സിലൂടെ സഞ്ചരിക്കാന്‍ പറ്റൂ.ആഴവും ഗഹനതയും കൂടുമതിനു,
ആശംസകള്‍

Jazmikkutty said...

നന്നായി എഴുതി.ഞാനും കുറച്ചുകാലം ഗയാതിയില്‍ ഉണ്ടായിരുന്നു..ഫെമിന എന്നാണോ പേര്..? അല്‍ ദഫ്ര സൂപര്മാര്‍ക്കട്ടിനടുത്തുള്ള?? എനിക്കൊരു ഫെമിനയെ അറിയാം... adcb യില്‍ ആയിരുന്നു എന്‍റെ ഹസ്ബണ്ട്..നമ്മള്‍ക്ക് പരസ്പരം അറിയാമെങ്കില്‍ ഒരു മെയില്‍ അയക്കോ...

Sandhu Nizhal (സന്തു നിഴൽ) said...

പക്ഷേ സിദ്ധാർത്ഥിനെക്കുറിച്ച് ഞാനൊന്നും മുൻപ് കേട്ടിട്ടില്ല. അവനെക്കുറിച്ച് എനിക്കൊന്നുമറിയില്ല. ......enikum ariyillayirunnu.
ഒരു സ്ത്രീയെ സംബന്ധിച്ച് സ്വയം അറിയാതെ മരിച്ചു പോകുന്നതിനേക്കാൾ നൂറിരട്ടി ഭയാനകമാണ് സ്വയം അറിഞ്ഞുകഴിഞ്ഞും ജീവിതം തുടരുക എന്ന് വിശ്വസിക്കുന്ന ആളാണു ഞാൻ. ........njanum
പക്ഷേ സദാനൃത്തം ചെയ്യാൻ പ്രേരിപ്പിച്ച് ഉള്ളിൽനിന്നുയരുന്ന വിളികളെ എല്ലായ്പ്പൊഴും കണ്ടില്ലെന്ന് എനിക്കും നടിക്കാനാകാറില്ല......enikum

നാളെ സ്വയം കണ്ടെടുക്കലുടെ വഴിയിൽ‌വച്ച് എന്റെ മകളും അലിവോടെ ഉമ്മയുടെ ഭ്രാന്തുകൾക്കും ക്രൂരതകൾക്കും മാപ്പുതരുമായിരിക്കാം. ......pakshe eniku makalilla femee.....ഉറങ്ങുന്ന എന്റെ മകൻ.
നാളെ ചിന്തകൾകൊണ്ട് പൂർണ്ണമായും ആൺലോകത്തിലേക്ക് കൂടുമാറിക്കഴിഞ്ഞാൽ പിന്നെ എന്നെങ്കിലും അവനെന്നെ മനസ്സിലാകുമോ?

Manoraj said...

ഫെമീ.. ആദ്യം തന്നെ ഒട്ടേറെ കാലങ്ങള്‍ക്ക് ശേഷം ഈ ഗയാത്തിയില്‍ നിന്ന് എന്തെങ്കിലും വായിച്ചെടുക്കാന്‍ കഴിഞ്ഞതിലെ സന്തോഷം അറിയിക്കട്ടെ..

പ്രൊതിമാബേഡിയുടെ “ടൈം‌പാസ്സ്’ പലവട്ടവും വായനക്കായി തിരഞ്ഞെടുക്കാന്‍ നോക്കിയെങ്കിലും തുറന്ന് പറയട്ടെ എന്തൊക്കെയോ മുന്‍‌വിധികള്‍ (അവയില്‍ പലതും എന്റെ തോന്നലായിരുന്നെന്ന് ഫെമിയുടെ ഈ കൊച്ച് കുറിപ്പില്‍ നിന്നും തോന്നുന്നു) കൊണ്ട് അത് വേണ്ടെന്ന് വെച്ചതാണ്. തീര്‍ച്ചയായും ഇപ്പോള്‍ ഇത് വായിക്കണമെന്ന് തോന്നുന്നു.

ഖദീജ മുംതാസിനെ പറ്റി ഒട്ടേറെ കേട്ടിട്ടുണ്ട്. പക്ഷെ ഇത് വരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് നല്ല പരിചയപ്പെടുത്തലുകള്‍ക്ക് നന്ദി..

നന്ദന said...

ഒത്തിരി കാലത്തിന് ശേഷം വീണ്ടും ഇവിടെ കയറിയിറങ്ങി, നല്ല വായന വായനയിൽ സ്വന്തം അനുഭവങ്ങളിലൂടെയുള്ള യാത്ര, ആ യാത്രയും വായനയും ഒന്നിച്ചവസാനിപ്പിച്ച് ഭാവി നന്മ നിറഞ്ഞതാവാനുള്ള ആ‍ശംസകളർപ്പിച്ചുള്ള ഈ എഴുത്ത് നന്നായിരിക്കുന്നു.

വല്യമ്മായി said...

"ഒരമ്മയും അമ്മ മാത്രമായിരിക്കുന്നില്ല,പ്രകടിപ്പിക്കാൻ കഴിഞ്ഞതും, കഴിയാത്തതുമായ വികാരങ്ങളുള്ള പൂർണ്ണവ്യക്തികൾ തന്നെയാണ് അവരോരോരുത്തരും "

സത്യം

നന്നായി ഹോവര്‍ക്ക് ചെയ്ത പോസ്റ്റ്.പണ്ട് പലപ്പോഴും എഴുത്തിലെ വലിച്ച് വാരലും എഡിങില്ലായ്മയും പറഞ്ഞ് കമന്റിയതൊക്കെ തിരിച്ചെടുത്തിരിക്കുന്നു ;)

പാപ്പാത്തി said...

nee ente kadha koodiyaanu ezhuthiyath....:))) !!!!!!

congrats...!!

പാപ്പാത്തി said...

nee ente kadha koodiyaanu ezhuthiyath....:))) !!!!!!

congrats...!!

നമത് said...

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ അമ്മയുമായുള്ള സംസാരത്തിനിടയ്ക്കൊരു വാചകം.
പപ്പയ്ക്ക് എത്ര രൂപ ശമ്പളമുണ്ടാരുന്നെന്നോ പെന്‍ഷനുണ്ടാരുന്നെന്നോ എനിക്കറിയില്ലാരുന്നു. മാസാമാസം ചിലവിനുള്ള കാശു തരും.
അടിമുടിയാണ് ഞെട്ടിയത്. ഗസറ്റഡ് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഒരാളോടൊത്തുള്ള ദാമ്പത്യം 40 വര്‍ഷം കഴിഞ്ഞിട്ടും അമ്മയ്ക്കറിയില്ലായിരുന്നു. അച്ഛന്‍ മരിച്ച ശേഷം ഫാമിലി പെന്‍ഷനു അപേക്ഷിക്കുമ്പോഴാണ് അമ്മ അതറിയുന്നത്.

സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോള്‍ ഓരോ ആവശ്യങ്ങള്‍ നിരസിക്കുന്നതിനു വഴക്കുണ്ടാക്കുമ്പോള്‍ അത് ഹോം മാനേജ്മെന്‍റ് എന്ന ഡെഫിസിറ്റ് മാനേജ്മെന്‍റാണെന്നറിയില്ലാരുന്നു-) അറിഞ്ഞിരുന്നെങ്കില്‍ എന്നൊരു നിമിഷം ഖേദിച്ചു പോയി. പത്തായം പെറും ചക്കി കുത്തും അമ്മ വെക്കുന്നതല്ല ജീവിതം.

നല്ല പോസ്റ്റ് ഫെമിന

മനോഹര്‍ കെവി said...

വളരെ നന്നായിരിക്കുന്നു ഫെമീ..ഇത് FB-യില്‍ വായിച്ചിരുന്നു,,,ബ്ലോഗ്‌ ഫോമില്‍ ഉണ്ടെന്നു ഉമ പറഞ്ഞപ്പോഴാണ് അറിഞ്ഞത്,,,പ്രതിമ ബേഡി ഒരു "സംഭവം" തന്നെയാണ്. കബീര്‍ ബേദിയുടെ ഭാര്യ എന്ന നിലയില്‍ ശ്രദ്ധിച്ചിരുന്ന അവരുടെ സ്വതന്ത്ര വീക്ഷണങ്ങളും , നര്‍ത്തകി എന്ന നിലക്കുള്ള നേട്ടങ്ങളും പിന്നീടാണ്‌ ശ്രദ്ധിച്ചു തുടങ്ങിയത്.. സിനി ബ്ലിട്സ് എന്ന സിനിമ വാരിക യുടെ പ്രശസ്തിക്ക് വേണ്ടി , 26 വയസ്സില്‍ നഗ്നയായി ഓടിയ പ്രതിമ... http://www.hindustantimes.com/news/specials/proj_tabloid/photofeature181202a.shtml# .... സിദ്ധാര്‍ത് മരിച്ചതിനെ കുറിച്ച് കബീര്‍ ബേഡി നടത്തിയ വീഡിയോ ക്ലിപ്പ് ഓര്മ വരുന്നു .. http://www.youtube.com/watch?v=LCHuM1BMh2I

By the way, I have some special regards to Kabir Bedi ..!!!!!!

Kalam said...

കാലങ്ങള്‍ക്ക് ശേഷമാണ് നിന്നെ വായിക്കുന്നത്.
പതിവ് പോലെ ഉള്ളില്‍ തൊടുന്ന എഴുത്ത്.

ഒരമ്മക്ക് മാത്രം എഴുതാന്‍ കഴിയുന്നത്‌...

മനോഹര്‍ കെവി said...

let me repeat, you wrote very well..

some of your sentences still follow me ...

ചേച്ചിപ്പെണ്ണ്‍ said...

ഫെമി ... എഴുതിയതിനു ,നല്ലൊരു വായനക്ക് നന്ദി .. ആത്മാംശം സ്പര്‍ശിച്ചു , ഒരുപാട് ..

ആഗ്നേയ said...

താങ്ക്സ് റ്റു ആൾ
@ മനോഹർ ഒന്ന് പ്രൊതിമബേഡി ഒരു വിജയിച്ച സ്ത്രീ അല്ല, വ്യക്തി, നർത്തകി,കാമുകി എല്ലാ നിലയിലും അവർ സഹതാപമർഹിക്കുന്ന പരാജയമായിരുന്നു. പാവം എന്നതിനപ്പുറം ഒന്നും തോന്നില്ല. മറ്റൊന്ന് അവർ നഗ്നഓട്ടം നടത്തിയിട്ടില്ല. വസ്ത്രങ്ങളുടെ ബന്ധനത്തിൽ വിശ്വസിക്കാത്ത അവർ കടപ്പുറത്ത് നഗ്നയായി ജിപ്സികൾക്കൊപ്പം നടക്കുക പതിവായിരുന്നു. അതാരോ ക്യാമറയിൽ പകർത്തി മിസ്യൂസ് ചെയ്ത് കെട്ടിച്ചമച്ചതാണ് ആ സ്ട്രീകിംഗ് ന്യൂസ്.

ആഗ്നേയ said...

താങ്ക്സ് റ്റു ആൾ
@ മനോഹർ ഒന്ന് പ്രൊതിമബേഡി ഒരു വിജയിച്ച സ്ത്രീ അല്ല, വ്യക്തി, നർത്തകി,കാമുകി എല്ലാ നിലയിലും അവർ സഹതാപമർഹിക്കുന്ന പരാജയമായിരുന്നു. പാവം എന്നതിനപ്പുറം ഒന്നും തോന്നില്ല. മറ്റൊന്ന് അവർ നഗ്നഓട്ടം നടത്തിയിട്ടില്ല. വസ്ത്രങ്ങളുടെ ബന്ധനത്തിൽ വിശ്വസിക്കാത്ത അവർ കടപ്പുറത്ത് നഗ്നയായി ജിപ്സികൾക്കൊപ്പം നടക്കുക പതിവായിരുന്നു. അതാരോ ക്യാമറയിൽ പകർത്തി മിസ്യൂസ് ചെയ്ത് കെട്ടിച്ചമച്ചതാണ് ആ സ്ട്രീകിംഗ് ന്യൂസ്

Muralee Mukundan , ബിലാത്തിപട്ടണം said...

ആഴത്തിലുള്ള ഫെമിയുടെ രണ്ട് വായനകളും ശരിക്ക് തൊട്ടറിഞ്ഞു,ഇനി ആ രണ്ടു ബയോഗ്രാഫികളും എത്തിപ്പിടിച്ച് വായിക്കേണ്ടതില്ല...
ഒപ്പം സ്വൽ‌പ്പം കുടുംബപുരാണം കൂടി കൂട്ടിയതും നന്നായി

Sherlock said...

അസൂയ തോന്നുന്നു...എഴുത്തുകണ്ടിട്ട്..

Sudeep said...

ഡിസംബറില്‍ രണ്ടാഴ്ച നൃത്യഗ്രാമത്തില്‍ ഉണ്ടായിരുന്നു. സിദ്ധാര്ഥനെപ്പറ്റി അവിടെനിന്നു കേട്ടു. പ്രോതിമയ്ക്ക്‌ മകനെ ഏറെ ഇഷ്ടമായിരുന്നെന്നും. പൂജയുടെ മകന്‍ അവനെപ്പോലെത്തന്നെയുണ്ടത്രേ. പൂജയ്ക്കും മകനെയാണ് കൂടുതല്‍ ഇഷ്ടം, മകളോട് പൂജ പറഞ്ഞിരിക്കുന്നത് 21 വയസ്സുവരെ സിനിമയോ മോഡലിങ്ങോ ഒന്നും വേണ്ട എന്നാണെന്നും.. ഇതൊക്കെ കേട്ടിട്ടാണ് ഞാന്‍ പ്രൊതിമാ ഗൌരിയുടെ ജീവിതത്തെപ്പറ്റി കുറച്ച്‌ നെറ്റിലൊക്കെ തപ്പി കണ്ടുപിടിച്ചത്. സഹതാപത്തെക്കാള്‍ സ്നേഹം തോന്നി (അവരുടെ ചെറുപ്പത്തിലായിരുന്നു പരിചയപ്പെട്ടതെങ്കില്‍ ഒരുപക്ഷേ സഹതാപമോ പ്രേമമോ ഒക്കെ തോന്നിയേനെ..)

"ഒരു സ്ത്രീയെ സംബന്ധിച്ച് സ്വയം അറിയാതെ മരിച്ചു പോകുന്നതിനേക്കാൾ നൂറിരട്ടി ഭയാനകമാണ് സ്വയം അറിഞ്ഞുകഴിഞ്ഞും ജീവിതം തുടരുക എന്ന് വിശ്വസിക്കുന്ന ആളാണു ഞാൻ.." അത് ആണുങ്ങള്‍ക്കും ബാധകമാണെന്ന് എനിക്ക് തോന്നുന്നു.

അമ്മമാരെപ്പറ്റി -- മിക്ക അമ്മമാരുടെയും കാര്യം ഇതുതന്നെയാണ്. എന്റെ അമ്മയെപ്പറ്റി ഞാന്‍ എഴുതിയത് ഇതാണ് -- ഏതാണ്ട് ആറുവര്‍ഷം മുമ്പ്. ഞാന്‍ അമ്മയില്‍ നിന്ന് എന്ത് പഠിച്ചു (What I Learnt from Mom). (2007ല്‍ അമ്മ മരിച്ചു).

സെറീന said...

മനോഹരമായ എഴുത്ത് ഫെമീ
എഴുതി വന്നപ്പോള്‍ കമന്റു വല്ലാതെ വലുതായി.
അതു നിനക്ക് അയക്കുന്നു...

എന്‍.ബി.സുരേഷ് said...

ഒരേസമയം നിഷേധിയും റിബലും താന്തോന്നിയുമായി നടക്കുന്ന പ്രൊതിമാ. അതേസമയം കുടുംബിനിയായി കഴിയുന്ന പ്രൊതിമ. യൂറോപ്പിലെ ബാറുകളിലൂടെ കൊടുംകാറ്റുപോലെ പാഞ്ഞുനടന്ന പ്രൊതിമ, രാത്രിയിൽ ഒറ്റക്ക് എങ്ങോ പോയ ഭർത്താവിനെയും കാത്തിരീക്കുന്ന പ്രൊതിമ. തെരുവിൽ വ്യക്തിത്വതിന്റെ നഗ്നതയുമായി ആരെയും കൂസാതെ നടന്നുപോയ പ്രൊതിമ, ഇതൊക്കെ ടൈം പാസ്സിൽ വായിച്ച് അവരെപ്പറ്റി സമൂഹം ഉണ്ടാക്കിയെടുത്തുവച്ച ഇമേജിനെ ഞാൻ എന്റെ മനസ്സിൽ നിന്നും തിരുത്തിയെഴുതിയിട്ടുണ്ട്. ഏറ്റവും ചങ്കുറപ്പുള്ള ഒരു ജീവിതം പോലെ സത്യസന്ധമാണ് ആ അത്മകഥയും.

ഖദീജ മുംതാസ് പുതിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പറയുന്നു.” ഉമ്മയുടെ നീട്ടിയെഴുത്താണ് ഞാൻ” എന്ന്.

നല്ല ആഴമുള്ള എഴുത്ത്. ബ്ലോഗിൽ ഇങ്ങനെ കാണുമ്പോൾ ആണു ഈ മീഡിയത്തെപ്പറ്റി ഒരു പ്രതീക്ഷ വീണ്ടും തെളിയുന്നത്.

ലേഖാവിജയ് said...

മറന്നു‌വച്ചിടങ്ങളിൽ നിന്നെല്ലാം വല്ലപ്പോഴുമൊന്ന് പൊടിതട്ടി സ്വയം കണ്ടെക്കാനുള്ള തത്രപ്പാടിനിടയിൽ വേണ്ടെന്നുവച്ചാലും കരഞ്ഞുപ്രാർത്ഥിച്ചാലും ഒഴിഞ്ഞുപോകാത്ത ചില നിമിഷങ്ങളും ചെയ്തികളും മുന്നിൽ‌വരാറുണ്ട്.

അതു സാരമില്ല.പിന്നൊരു കരച്ചിലിൽ ആ വേണ്ടാക്കാര്യങ്ങളത്രയും കടപുഴകിപ്പോകും.
നല്ല എഴുത്ത്; കലക്കൻ എഡിറ്റിങ്ങ് ;)

Ranjith chemmad / ചെമ്മാടൻ said...

നന്നായി എഴുതി...., നിന്റെ എഴുത്തിന്റെ മറ്റൊരു മുഖം...
അഭിനന്ദനങ്ങൾ......

മുകിൽ said...

വളരെ നന്നായി എഴുതി. ആഴമുള്ള അവലോകനം. വളരെ സന്തോഷം തോന്നി.

kichu / കിച്ചു said...

ഫെമീ.. ആദ്യമായാണിവിടെ.
നല്ല പോസ്റ്റ്.
എപ്പോഴും തോന്നിയിട്ടുള്ളതാണ് പെണ്‍കുട്ടികള്‍ക്കേ അമ്മമാരെ മനസ്സിലാവൂ..അവര്‍ക്കേ ആ മനസ്സ് കാണാനാവൂ....
എന്റെ ഉമ്മയെ എനിക്കറിയാം ഏതാണ്ട് മുഴുവനായി തന്നെ... ഉമ്മ മനസ്സ് പങ്കു വെക്കുന്നതും എന്നോടാണ്. ഉമ്മയെ പറ്റി ഒരു കുഞ്ഞുപോസ്റ്റ് ഞാനും ഇട്ടിട്ടുണ്ട്.

രണ്ട് ആണ്‍കുട്ടികളുടെ ഉമ്മയായ ഞാന്‍.. അവരോട് ഒട്ടും തന്നെ സ്നേഹക്കുറവില്ലാതെ...എന്നും മനസ്സില്‍ താലോലിക്കും.. എന്നെ അറിയുമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്ന പിറക്കാതെ പോയ ഒരു മകളെ.

kichu / കിച്ചു said...

ഫെമീ.. ആദ്യമായാണിവിടെ.
നല്ല പോസ്റ്റ്.
എപ്പോഴും തോന്നിയിട്ടുള്ളതാണ് പെണ്‍കുട്ടികള്‍ക്കേ അമ്മമാരെ മനസ്സിലാവൂ..അവര്‍ക്കേ ആ മനസ്സ് കാണാനാവൂ....
എന്റെ ഉമ്മയെ എനിക്കറിയാം ഏതാണ്ട് മുഴുവനായി തന്നെ... ഉമ്മ മനസ്സ് പങ്കു വെക്കുന്നതും എന്നോടാണ്. ഉമ്മയെ പറ്റി ഒരു കുഞ്ഞുപോസ്റ്റ് ഞാനും ഇട്ടിട്ടുണ്ട്.

രണ്ട് ആണ്‍കുട്ടികളുടെ ഉമ്മയായ ഞാന്‍.. അവരോട് ഒട്ടും തന്നെ സ്നേഹക്കുറവില്ലാതെ...എന്നും മനസ്സില്‍ താലോലിക്കും.. എന്നെ അറിയുമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്ന പിറക്കാതെ പോയ ഒരു മകളെ.

Rare Rose said...

സമാധാനമായിരുന്ന് പിന്നെ വായിക്കാമെന്നു കരുതി പോയതാണ്.ഇപ്പോഴിരുന്നു വായിക്കുമ്പോള്‍ മനസ്സ് നിറഞ്ഞു സത്യമായും..ഒരുപാടിഷ്ടായി..

അമ്മയെന്നു പറയുമ്പോള്‍ അതെന്റെ മാത്രമായ,എന്റെയിഷ്ടങ്ങളെ മാത്രം ലാളിക്കുന്നയൊരുവളായി കാണാനുള്ള സ്വാര്‍ത്ഥത എന്റെയുള്ളില്‍ പലപ്പോഴുമുണ്ടോയെന്ന് തോന്നാറുണ്ട്.അങ്ങനെയല്ലാതാവുന്ന നേരങ്ങളെ അവിശ്വനീയതോടെ മന:പൂര്‍വ്വം മറന്നു കളയാനാണിഷ്ടം.
പക്ഷേ ‘ഒരമ്മയും അമ്മ മാത്രമായിരിക്കുന്നില്ല,പ്രകടിപ്പിക്കാൻ കഴിഞ്ഞതും, കഴിയാത്തതുമായ വികാരങ്ങളുള്ള പൂർണ്ണവ്യക്തികൾ തന്നെയാണ് അവരോരോരുത്തരും ’ഈ തിരിച്ചറിവിന്റെ കാലം ഓരോ പെണ്‍കുട്ടികള്‍ക്കും അനുഭവിച്ചറിയാനാവുന്ന നിമിഷങ്ങളായി ദൈവം സമ്മാനിച്ചിട്ടുണ്ട്‍ അല്ലേ..അതു തന്നെയാവണം നീട്ടിയെഴുത്തുകളായി ഓരോ മകള്‍ക്കും മുന്നില്‍ അമ്മ പിന്നീട് നിറവോടെ വെളിപ്പെടുന്നതും..

siya said...

ഫെമിയെ ഒരു ബ്ലോഗര്‍ ,എന്നതില്‍ കൂടുതല്‍ ബസ്സില്‍ ആണ് കൂടുതല്‍ അറിയാന്‍ കഴിഞ്ഞത് .ഈ പോസ്റ്റ്‌ വായിച്ചതോടെ ഈയാളോട് ശെരിക്കും ബഹുമാനം കൂടി കേട്ടോ .എത്രയോ ആഴത്തില്‍ പഠിച്ചു എടുത്തു എഴുതിയ പോസ്റ്റ്‌, വളരെ നന്നായി .

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഒരു സ്ത്രീയെ സംബന്ധിച്ച് സ്വയം അറിയാതെ മരിച്ചു പോകുന്നതിനേക്കാൾ നൂറിരട്ടി ഭയാനകമാണ് സ്വയം അറിഞ്ഞുകഴിഞ്ഞും ജീവിതം തുടരുക എന്ന് വിശ്വസിക്കുന്ന ആളാണു ഞാൻ.....


അതൊരു നിസ്സാരകാര്യമല്ല!!
അതെ..ആ മോചനത്തിലേയ്ക്കുള്ള വഴി നമ്മുടെ മനസ്സില്‍തന്നെയാണ്‌!!!

ചിന്തകളുറങ്ങുന്ന രചനകള്‍ക്ക്‌
ഹൃദയം നിറഞ്ഞ ആശംസകള്‍!!!

ഒരില വെറുതെ said...

നല്ല പോസ്റ്റ്. പ്രേതിമയുടെ മറക്കാനാവാത്ത ഒരു പടം ഉള്ളില്‍ ഇപ്പോഴുമുണ്ട്. സിദ്ധാര്‍ഥിന്റെ സംസ്കാര നേരത്ത് കബീറിന്റെ നെഞ്ചില്‍ പറ്റി നില്‍ക്കുന്ന
പ്രോതിമയുടെ ചിത്രം. മരണമേ നീ പോവൂ എന്ന വരിപോലെ.

Unknown said...

കൊത്രേയുടെ ബസിലൂടെ ഇപ്പോ കണ്ടു ഇത്.ശരിക്കും ഇഷ്ടപ്പെട്ടു ഈ എഴുത്ത്.

ശ്രീവല്ലഭന്‍. said...

എഴുത്ത് ഇഷ്ടപ്പെട്ടു

Diya Kannan said...

beautiful language Femi..:)

Mohamed Salahudheen said...

വേദനിപ്പിച്ചു

നന്ദ said...

ബസ്സില്‍ കണ്ടു വന്നതാണ്‌.
എഴുത്തില്‍ എന്തൊരു മാറ്റം! വളരെ വളരെ ഇഷ്ടമായി (നേരത്തെ ഈ കുറിപ്പ് കണ്ടില്ലല്ലോ എന്നൊരു വിഷമവും ഉണ്ട്)
അസൂയയോടെ ;)
..

കാട്ടിപ്പരുത്തി said...

രണ്ട് വായനകളിലൂടെ മൂന്ന് അമ്മമാർ-

ടൈമ്‌പാസ് മുന്നേ വായിച്ചതാണു. ആത്മകഥകൾ എന്റെ ഇഷ്ടവായനയാണു. ഒരു വ്യക്തിയിലൂടെ നമുക്ക് സമൂഹത്തെ പഠിക്കാനാകും.

ടൈംപ്പാസ്സിലെ പ്രതിമയെ രണ്ടമ്മയായി നോക്കികണ്ട രീതി ഇഷ്ടപ്പെട്ടു. രണ്ട് മക്കളിലൂടെയുള്ള വായന.

അതിൽ നിന്നു മുംതാസിലൂടെ തന്റെ അമ്മയിലേക്കുകൂടി കയറിയപ്പോൾ ശരിക്കും ഇതൊരമ്മതൊട്ടിലായി.

വളരെ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

ജെ പി വെട്ടിയാട്ടില്‍ said...

പുതിയ പോസ്റ്റ് കണ്ടില്ലല്ലോ. എന്നും ഫേസ് ബുക്കില്‍ കാണുന്ന ആള്‍ക്ക് ഇതിനെപറ്റി പറയാമായിരുന്നു.

വളരെ നന്നായിട്ടുണ്ട് ഫെമിന. എന്റെ കൂട്ടുകാരന്‍ റിയാസിന്റെ പെണ്ണിന്റെ പേരും ഫെമിന എന്നാണ്. MES കോളേജില്‍ അദ്ധ്യാപകിയയായിരുന്നു. ഇപ്പോള്‍ കുട്ട്യോളെ നോക്കി കുടീലിരിക്കയാണ്.

ഈ പോസ്റ്റ് വളരെ വലുതാണ്. അതിനാല്‍ വീണ്ടും വായിക്കണം.

greetings from trichur

jp uncle

അനില്‍@ബ്ലോഗ് // anil said...

കമന്റ് മറ്റൊരു പോസ്റ്റിലേക്കാണു.

അഗ്രിയിൽ കണ്ടു വന്നു നോക്കിയപ്പോൾ അതവിടെ കാണാനില്ല. വിളിച്ചുണർത്തിയിട്ട് അത്താഴമില്ലെന്ന് പറയുന്നപോലെ.
:)

സ്വപ്നയാത്ര വീണ്ടും വായിക്കാൻ കഴിഞ്ഞ ദിവസം ഒരു ശ്രമം നടത്തി, അതും കാണാനില്ല.
പിന്നെ എന്റെ ഹാർഡ് ഡ്ര്രൈവിന്റെ മൂലക്ക് 2008 ഇൽ സൂക്ഷിച്ച പി ഡീ എഫ് ഫയൽ തപ്പിയെടുത്ത് വായിച്ചു. പക്ഷെ അതിൽ 15 മറ്റോ അദ്ധ്യായങ്ങളെ ഉണ്ടായിരുന്നുള്ളൂ.

മനുഷ്യമനസ്സ്...
ഈരേഴുലോകങ്ങളിലെ സകലശക്തികളേയും തന്റെ കൈപ്പിടിയിലൊതുക്കി നിയന്ത്രിക്കുന്നസൃഷ്ടികര്‍ത്താവ് അമ്പരന്നുപോയത് അതിനു മുന്നില്‍ മാത്രമാവാം...
വേദസംഹിതകളും,നിയമാവലികളും നല്‍കി നിയന്ത്രണങ്ങളേര്‍പ്പെടുത്തിനോക്കിയിട്ടും
,അത് കുതിച്ചുപായുന്ന വഴികള്‍ നോക്കി അദ്ദേഹവും നിസ്സഹായനായി കേഴുന്നുണ്ടാവാം.
.സൃഷ്ടാവിന്റെ പരാജയം?
എന്നതു വരെ.

ആസ്വാദകന്റെ ഓരോ കഷ്ടപ്പാടുകളെ !!

Anonymous said...

ഗംഭീരം. നന്നായി ഗൃഹപാഠം ചെയ്ത് എഴുതിയതിന്റെ ഒരു ശേല് കാണാനുണ്ട്. മൂന്ന് അമ്മ ജീവിതങ്ങളുടെ അവസ്ഥാന്തരങ്ങളിലൂടെയുള്ള യാത്ര, അതിലെ സമാനതകള്‍. പ്രോതിമയുടെ പുസ്തകം വായിച്ചിട്ടില്ല, പക്ഷേ അവരെപ്പറ്റി ധാരാളം വായിച്ചിരിക്കുന്നു. ഗുരുകുലത്തിലെ രീതി അവരെപ്പോലൊരാള്‍ക്കു വഴങ്ങില്ലെന്നു ഗുരു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതും വെറും തറയില്‍ കിടന്നും ലഘുഭക്ഷണം കഴിച്ചും ഗുരുകുലരീതിയുമായി അലിഞ്ഞു ചേര്‍ന്ന് അവര്‍ പഠിച്ചതും എല്ലാം. ഇപ്പോഴും ഹിമാലയസാനുക്കളിലെവിടയോ മഞ്ഞുപാളികള്‍ക്കിടയില്‍ അവരുടെ ദേഹം കേടു പറ്റാതെ കിടപ്പുണ്ടാകാം, അതോ കാളിന്ദിയുടെ വന്യതയില്‍ അവര്‍ ഒഴുകി കടലിലടിഞ്ഞോ എന്തോ? ജീവിതത്തെ വല്ലാതെ സ്‌നേഹിച്ച അവര്‍ ചിലപ്പോഴൊക്കെ മാധവിക്കുട്ടിയെ ഓര്‍മ്മിപ്പിച്ചു.

ഖദീജാ മുംതാസിനെ വായിച്ചിട്ടില്ല. നീട്ടിയെഴുത്തു പ്രയോഗം ഇഷ്ടപ്പെട്ടു.

നന്നായി എന്നു മാത്രം എഴുതാന്‍ വന്നതാണ്, എന്നിട്ടിപ്പോ....

Unknown said...

oru nalla niroopanam femithatah gud one.

Jefu Jailaf said...

മനോഹരമായ പോസ്റ്റ്‌.. ചിളിയിറെത്തെല്ലാം അസൂയതോന്നുന്നു..