Sunday, February 15, 2009

പ്രവാസിയുടെ പ്രണയം

പ്രവാസിയുടെ പ്രണയം നാട്ടുപച്ചയില്‍

16 comments:

ആഗ്നേയ said...

നാട്ടുപച്ചയില്‍ പ്രണയകാലം..

വല്യമ്മായി said...

അനുഭവം ഇഷ്ടമായി,പക്ഷെ ആ അവസാന വാചകങ്ങള്‍ കൊണ്ട് എന്താ ഉദ്ദേശിച്ചത്?

ആഗ്നേയ said...

പ്രത്യേകിച്ചൊന്നുമില്ല..
കനത്ത ഏകാന്തതകളില്‍ കാരണമില്ലാതെ മനസ്സസ്വസ്ഥമാകുമ്പോള്‍ ആരോ നിന്നെയോര്‍ക്കുന്നൊ എന്നു ചിന്തകള്‍ ചോദിക്കാറില്ലേ?ഇടക്കത് അടുത്തബന്ധുക്കളോ മറ്റോ വേദനിക്കുന്നുവെന്നോ,അല്ലെങ്കില്‍ ആര്‍ക്കെങ്കിലും അപകടമുണ്ടൊ എന്നൊക്കെയുള്ള ചിന്തകളാകാമെങ്കില്‍, ഇടക്കത് നീയറിയാതെ നിന്നെ നോക്കിയ ആരോ വേദനിക്കുന്നോ എന്നായിരിക്കും .അങ്ങനെയാരുമില്ലെന്നറിഞ്ഞിട്ടും കാല്‍പ്പനികത കാടുകയറിപ്പോകുന്ന നിമിഷങ്ങളാണെഴുതാന്‍ നോക്കിയത്..:-)

d said...

നന്നായിരുന്നു ആഗ്നേയ. പക്ഷേ അവസാന ഭാഗം അപൂര്‍ണമായതു പോലെ തോന്നി. അതിന്റെ മറുപാതി ഇനിയും വരാനുണ്ടെന്ന മട്ടില്‍ നിര്‍ത്തിക്കളഞ്ഞു!

അല്ഫോന്‍സക്കുട്ടി said...

അമ്പടി കള്ളീ :0

Appu Adyakshari said...

നല്ല പോസ്റ്റ് ആഗ്നേയാ.. ഇവിടെ പലരും പറഞ്ഞതുപോലെ അവസാനം ...... എനിക്കും അതുതന്നെ തോന്നി.

the man to walk with said...

ishtaayi

അഗ്രജന്‍ said...

അങ്ങനെ ആരുമില്ലെറിഞ്ഞിട്ടും എന്തിനാ ചുമ്മാ കാടു കയറിയത്... ഓ... ഞാനത് മറന്നു... ആഗ്നേയക്ക് കാടു കയറിയല്ലേ മതിയാവൂ :)

അറിയാതെ നോക്കിയവരൊക്കെ അപ്പോ ഇങ്ങിനെ ഓർക്കുന്നുണ്ടാവുമായിരിക്കും അല്ലേ... ശ്ശോ അപ്പോ എത്ര പേരിപ്പോ എന്നെ ഓറ്ക്കുന്നുണ്ടാവണം :)‌

ആഗ്നേയ said...

കാടുകയറിയതു ഞാനല്ലല്ലോ..ഭാവനേം ബ്രെയിന്‍ മസ്സാജറുമല്ലേ?
ഉവ്വ..ഒരുപാട് “ആങ്ങളമാര്‍” ഓര്‍ക്കുന്നുണ്ടാവും.

Ranjith chemmad / ചെമ്മാടൻ said...

പ്രണയകാലം.....!

മുസാഫിര്‍ said...

പ്രണയത്തിനു കണ്ണും മൂ‍ക്കുമില്ലല്ലോ, അതായിരിക്കും അവസാ‍നം കാടും പടലും തല്ലിയത് :)

Kaithamullu said...

ഇന്നും രാത്രിയുടെ ഏതോ യാമങ്ങളില്‍,
മിഴിയടര്‍ന്നൊരു മയില്‍പ്പീലി കാവല്‍നില്‍ക്കുന്ന ആതാളുകളില്‍
അവന്റെ വിരലും,മിഴികളും തലോടവേയല്ലേ
ദിശയറിയാതെ പാറിവന്നൊരു വിളികേട്ട്
നീ ഗാഢമായനിദ്രയില്‍ നിന്നും ഞെട്ടിയുണരുന്നതും,
ഏതോ സ്വരത്തിനു കാതോര്‍ത്ത് പേരറിയാവ്യഥയില്‍ വിതുമ്പുന്നതും?

--എന്തിനാണ്?
ഇനിയും!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആടുമേയ്ക്കാന്‍ കാട് കയറീതാകും ല്ലേ

:)

teepee | ടീപീ said...

ഒറ്റപോസ്റ്റാണെങ്കിലും രണ്ട് ഭാഗങ്ങളുള്ളതു പോലെ തോന്നിച്ചു.
രണ്ടും പരസ്പരം പൊരുത്തക്കേടുള്ളതു പോലെ. എന്നാലും ആസ്വദിച്ചു വായിച്ചു.
പ്രണയദിനങ്ങള്‍ ആയതുകൊണ്ടായിരിക്കും ഇപ്പോള്‍ ഈ പോസ്റ്റ്,അല്ലെ?


ഒ.ടോ)കാട്ടിലിരുന്ന് നിന്നെയോര്‍ക്കാനിപ്പോ ആരായിരിക്കും..ആ..,മനസ്സിലായി.

അഗ്രജാ..നിന്നെ ഓര്‍ക്കാന്‍ ഞാനുണ്ടല്ലൊ, അതുപോരെ..?

ആഗ്നേയ said...

വല്യമ്മായീ നന്ദി,:-)
അല്‍ഫു..സെയിം റ്റു യൂ..;-)
the man to walk with,നന്ദി :-)
അപ്പു,വീണ,കൈതേട്ടാ.
സത്യത്തില്‍ അവസാനം റിയാലിറ്റിയില്‍ നിന്നൊരു വ്യതിചലനം മാത്രമാണ്.
അറിയാതെ അസ്വസ്ഥയാകുമ്പൊഴും,ഉറക്കം ഒരു തേങ്ങലിനു വഴിമാറി പാതിപിരിയുമ്പോഴും അതുപ്രിയപ്പെട്ടവര്‍ക്കെന്തെങ്കിലുമായിട്ടാണോ,
അതൊ ഇങ്ങനെയൊരാള്‍ ഓര്‍ക്കുന്നതുകൊണ്ടാണോ എന്ന (അനുവാദം ചോദിക്കാതെ വരുന്ന)
ചിന്തകള്‍ മാത്രം.ആ ചിന്തകളും കൊണ്ടൊന്ന് കാട്ടില്‍പ്പോയെന്നെ ഉള്ളു..പോയാലൊരാന,കിട്ട്യാലൊരു പോസ്റ്റ്..:-)
അഗ്രജോ...റോളാ ബാങ്ക് സ്ട്രിറ്റില്‍ ഞാന്‍ ബോംബിടും.
രണ്‍ജിത്തേ..:-)
മുസാഫിര്‍..അതെ..പണ്ട് ഞങ്ങള്‍ക്ക് ആന്റണി ആന്‍ഡ് ക്ലിയോപാട്ര എടുക്കുമ്പൊള്‍ സിസ്റ്റര്‍ പറഞ്ഞിരുന്നു”പ്രേമത്തിന് കണ്ണില്ല,മൂക്കില്ല,നാക്കില്ല,അണ്ണാക്കില്ല,പിണ്ണാക്കൂല്ല എന്ന്..നേരാവും ;-)
പ്രിയേ..വേണ്ടമോളേ..വേന്റമോളെ..
ടി.പി.
ഇതു ആക്ച്വല്ലി വല്ല്യോരു പോസ്റ്റിന്റെ അവസാനഭാഗം ആണ്.എന്റെ ഏഴാം ക്ലാസ്സ് മുതല്‍ ഇതുവരെയുള്ള പ്രണയങ്ങള്‍ ആയിരുന്നു.ആദ്യഭാഗം അവര്‍ മറ്റൊരവസരത്തില്‍ ഇടും.അപ്പോ ഞാന്‍ വീണ്ടും ഇവിടെ ലിങ്ക് കൊടുക്കൂല്ലോ.(ജാഗ്രതൈ)

മയൂര said...

ഞാനൊന്നുംപ്പറേണീല്ലപ്പാ...:)